കൊച്ചി: കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റില്‍ 5000 രൂപയില്‍ ആരംഭിക്കുന്ന 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുടെ പതിമൂന്നാമത് പബ്ലിക് ഇഷ്യൂ ആരംഭിച്ചു. 100 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച എന്‍സിഡി ഇഷ്യു ഡിസംബര്‍ 12ന് അവസാനിക്കും.
ഡീമാറ്റ്, ബാങ്ക് അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ ബാങ്കിംഗ്, യുപിഐ എന്നിവയിലൂടെ കടപ്പത്രത്തില്‍ നിക്ഷേപം നടത്താം. രാജ്യത്തുടനീളമുള്ള ശാഖകളിലും നിക്ഷേപസൗകര്യമുണ്ട്. 9.5 ശതമാനം മുതല്‍ 11 ശതമാനം വരെ പലിശ ലഭിക്കുന്ന 10 വ്യത്യസ്ത ഓപ്ഷനുകളാണ് ലഭ്യമാക്കിയിരിക്കുന്നത്.
കടപ്പത്രങ്ങളിലൂടെ സമാഹരിക്കുന്ന മുഴുവന്‍ തുകയും സ്വര്‍ണപ്പണയ വിപുലീകരണങ്ങള്ക്കു വിനിയോഗിക്കുമെന്ന് ചെയര്മാന് ടി.പി. ശ്രീനിവാസന് പറഞ്ഞു.
എന്‍സിഡി അപേക്ഷാഫോമുകള്‍ ശാഖകളിലും http://klmaxiva.com/ncd എന്ന വെബ്സൈറ്റിലും ലഭ്യമാണ്. എന്‍എസ്ഡി പബ്ലിക് ഇഷ്യൂവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 9961033333, 8086600110 എന്നീ നമ്പറുകളില്‍ വിളിക്കാം.
Tags : KLM Axiva KLM axiva finvest NCD