സെക്യുറ സെന്ററില്‍ ലുലു ഡെയ്ലിയുടെ പുതിയ സ്റ്റോര്‍
കൊടുങ്ങല്ലൂര്‍: സെക്യുറ സെന്ററില്‍ ലുലു ഡെയ്ലിയുടെ പുതിയ സ്റ്റോര്‍ ഇന്ന് പ്രവര്‍ത്തമാരംഭിക്കും. ഉച്ചയ്ക്ക് 2.30ന് മന്ത്രി ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്യും.
കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഹണി പീതാംബരന്, ടൗണ്‍ഹാള്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീദേവി തിലകന് എന്നിവര്‍ സന്നിഹിതരാകും. വൈകിട്ട് അഞ്ചു മുതല്‍ പൊതുജനങ്ങള്‍ക്ക് ഷോപ്പിംഗ് ആസ്വദിക്കാം.
ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ മികച്ച വിലക്കുറവില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലുലുവിന്റെ ലക്ഷ്യം.
കേരളത്തിലെ ലുലുവിന്റെ പതിനൊന്നാമത്തെയും തൃശൂര്‍ ജില്ലയിലെ മൂന്നാമത്തെയും സ്റ്റോറാണിത്. തൃപ്രയാര്‍ വൈമാളിലും തൃശൂര്‍ ഹൈലൈറ്റ് മാളിലും പ്രവര്‍ത്തിക്കുന്ന ലുലു ഡെയ്ലികള്ക്ക് ലഭിച്ച മികച്ച സ്വീകാര്യതയ്ക്കു പിന്നാലെയാണ് കൊടുങ്ങല്ലൂരിലും പുതിയ സ്റ്റോര്‍ തുറക്കുന്നത്.
Tags : LuLu Daily operations Kodungallur Business