കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രശസ്ത അഡ്വര്‍ടൈസിംഗ് അവാര്ഡുകളായ ആബീസ്, ക്യൂരിയസ് വേദികളില്‍ മിന്നും വിജയവുമായി മൈത്രി അഡ്വര്‍ടൈസിംഗ്.
ഗോവയില്‍ നടന്ന ആബീസ് അവാര്‍ഡ്സില്‍ മൂന്നു വെള്ളിയും ഒരു വെങ്കലവും മൈത്രി കരസ്ഥമാക്കി. ക്യൂരിയസ് ക്രിയേറ്റീവ് അവാര്‍ഡ്സില്‍ മൂന്ന് എലിഫന്റ് അവാര്‍ഡുകളും രണ്ട് ബേബി എലിഫന്റ് അവാര്‍ഡുകളും മൈത്രി സ്വന്തമാക്കി.
പുരസ്കാരങ്ങള്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്സ് എംഡി രാജു മേനേന്‍, ചെയര്മാന് സി. മുത്തു, ഡയറക്ടര്‍ ആര്. വേണുഗോപാല്‍ എന്നിവര്‍ പറഞ്ഞു.
Tags : Maithri Advertising Gain