x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​പ​ണി​യി​ൽ ഇ​ടി​വ്


Published: April 30, 2026 11:13 PM IST | Updated: April 30, 2026 11:14 PM IST

മും​​ബൈ: ഒ​​രു ദി​​വ​​സ​​ത്തെ നേ​​ട്ട​​ത്തി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി ന​​ഷ്ട​​ത്തി​​ലേ​​ക്കു പ​​തി​​ച്ചു. പ്ര​​ധാ​​ന സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഏ​​ക​​ദേ​​ശം 0.7 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ടി​​വാ​​ണ് നേ​​രി​​ട്ട​​ത്. ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം ഇ​​ൻ​​ട്രാ ഡേ​​യി​​ൽ എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ര​​ക്കി​​ലെ​​ത്തി​​യ​​തും അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല​​യി​​ലു​​ണ്ടാ​​യ ചാ​​ഞ്ചാ​​ട്ട​​വു​​മാ​​ണ് വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ച്ച​​ത്.

രാ​​വി​​ലെ പ്ര​​ധാ​​ന സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. സെ​​ൻ​​സെ​​ക്സ് 1200 പോ​​യി​​ന്‍റി​​ല​​ധി​​കം താ​​ഴേ​​ക്ക് പോ​​കു​​ക​​യും നി​​ഫ്റ്റി 23800ന് ​​താ​​ഴെ എ​​ത്തു​​ക​​യും ചെ​​യ്തു. എ​​ന്നാ​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ​​തോ​​ടെ വി​​പ​​ണി നേ​​രി​​യ തോ​​തി​​ൽ ത​​ക​​ർ​​ച്ച​​യി​​ൽ​​നി​​ന്ന് തി​​രി​​ച്ചു​​ക​​യ​​റി.

വ്യാ​​പാ​​രം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ സെ​​ൻ​​സെ​​ക്സ് 583 പോ​​യി​​ന്‍റ് ഇ​​ടി​​ഞ്ഞ് 76913ലും ​​നി​​ഫ്റ്റി 180 പോ​​യി​​ന്‍റി​​ല​​ധി​​കം താ​​ഴ്ന്ന് 23,998ലു​​മാ​​ണ് എ​​ത്തി​​യ​​ത്. ഈ ​​ഇ​​ടി​​വോ​​ടെ ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ​​ത് ക​​ന്പ​​നി​​ക​​ളു​​ടെ മൊ​​ത്തം വി​​പ​​ണി മൂ​​ല​​ധ​​ന​​ത്തി​​ൽ അ​​ഞ്ചു ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ട​​മു​​ണ്ടാ​​യി. ആ​​കെ വി​​പ​​ണി മൂ​​ല്യം 464 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി കു​​റ​​ഞ്ഞു.

◄ റി​​ക്കാ​​ർ​​ഡ് താ​​ഴ്ച​​യി​​ൽ​​നി​​ന്ന് ക​​യ​​റി രൂ​​പ

ഡോ​​ള​​റി​​നെ​​തി​​രെ രൂ​​പ​​യു​​ടെ മൂ​​ല്യം റി​​ക്കാ​​ർ​​ഡ് ത​​ക​​ർ​​ച്ച​​യി​​ൽ​​നി​​ന്ന് ക​​ര​​ക​​യ​​റി. ഇ​​ന്ന​​ലെ വ്യാ​​പാ​​ര​​ത്തി​​ൽ രൂ​​പ 95.34 എ​​ന്ന എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന ഇ​​ൻ​​ട്രാ ​​ഡേ നി​​ര​​ക്ക് രേ​​ഖ​​പ്പെ​​ടു​​ത്തി. എ​​ന്നാ​​ൽ, വ്യാ​​പാ​​രം പു​​രോ​​ഗ​​മി​​ച്ച​​പ്പോ​​ൾ നാ​​ലു പൈ​​സ​​യു​​ടെ നേ​​ട്ട​​ത്തി​​ൽ 94.84ൽ ​​ക്ലോ​​സ് ചെ​​യ്തു. അ​​ന്താ​​രാ​​ഷ്ട്ര വി​​പ​​ണി​​യി​​ൽ അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല കു​​റ​​ഞ്ഞ​​താ​​ണ് രൂ​​പ​​യ്ക്ക് ആ​​ശ്വാ​​സ​​മാ​​യ​​ത്. യു​​എ​​സ്-​​ഇ​​റാ​​ൻ ച​​ർ​​ച്ച​​യി​​ൽ അ​​നി​​ശ്ചി​​ത​​ത്വം തു​​ട​​രു​​ന്ന​​ത് രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്തി​​ൽ ബാ​​ധി​​ച്ച​​തി​​നാ​​ൽ കൂ​​ടു​​ത​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല.

◄ ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ൽ താ​​ഴ്ച

ഇ​​റാ​​നെ​​തി​​രേ​​യു​​ള്ള യു​​ദ്ധം ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ആ​​ലോ​​ചി​​ക്കു​​ന്നു​​ണ്ടെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ളെ​​ത്തു​​ട​​ർ​​ന്ന് അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല രാ​​വി​​ലെ ഉ​​യ​​ർ​​ന്നു. നി​​ര​​വ​​ധി ചാ​​ഞ്ചാ​​ട്ട​​ങ്ങ​​ൾ നി​​റ​​ഞ്ഞ​​താ​​യി​​രു​​ന്നു വി​​പ​​ണി.

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ബാ​​ര​​ലി​​ന് 126.41 ഡോ​​ള​​ർ നി​​ര​​ക്കി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നി​​രു​​ന്നു. 2022നു​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​ണി​​ത്. ജൂ​​ണി​​ലെ വി​​ത​​ര​​ണ​​ത്തി​​നാ​​യു​​ള്ള ബ്രെ​​ന്‍റ് ക്രൂ​​ഡ് വി​​ല ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ടി​​ഞ്ഞ് ബാ​​ര​​ലി​​ന് 116.78 ഡോ​​ള​​റി​​ലെ​​ത്തി.

Tags : Market crash Share Market Sensex Nifty BSE rupees crude oil

Recent News

Corehub Up