x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​പി​എ​ഐ ദേ​ശീ​യ സ​മ്മേ​ള​നം കൊ​ച്ചി​യി​ൽ


Published: April 23, 2026 03:45 AM IST | Updated: April 23, 2026 03:45 AM IST

കൊ​​​​​ച്ചി: ഒ​​​​​കു​​​​​ലോ​​​​​പ്ലാ​​​​​സ്റ്റി​​​​​ക് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ന്‍ ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ (ഒ​​​​​പി​​​​​എ​​​​​ഐ) 36-ാം വാ​​​​​ര്‍​ഷി​​​​​ക സ​​​​​മ്മേ​​​​​ള​​​​​നം നാ​​​​​ളെ മു​​​​​ത​​​​​ല്‍ 26 വ​​​​​രെ ക​​​​​ലൂ​​​​​രി​​​​​ലെ ഹോ​​​​​ട്ട​​​​​ൽ ഗോ​​​​​കു​​​​​ലം പാ​​​​​ര്‍​ക്കി​​​​​ല്‍ ന​​​​​ട​​​​​ക്കും.

ക​​​​​ണ്ണി​​​​​നെ​​​​​യും അ​​​​​തി​​​​​നോ​​​​​ട് ചേ​​​​​ര്‍​ന്ന ഉ​​​​​പ​​​​​രി​​​​​ത​​​​​ല ഭാ​​​​​ഗ​​​​​ങ്ങ​​​​​ളെ​​​​​യും പു​​​​​ന​​​​​ര്‍​നി​​​​​ര്‍​മി​​​​​ക്കു​​​​​ക​​​​​യും രൂ​​​​​പ​​​​​സൗ​​​​​ന്ദ​​​​​ര്യം മെ​​​​​ച്ച​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന ഒ​​​​​കു​​​​​ലോ​​​​​പ്ലാ​​​​​സ്റ്റി എ​​​​​ന്ന ശ​​​​​സ്ത്ര​​​​​ക്രി​​​​​യാ ശാ​​​​​ഖ​​​​​യി​​​​​ലെ വി​​​​​ദ​​​​​ഗ്ധ​​​​​രു​​​​​ടെ ദേ​​​​​ശീ​​​​​യ സ​​​​​മ്മേ​​​​​ള​​​​​ന​​​​​മാ​​​​​ണി​​​​​ത്. രാ​​​​​ജ്യ​​​​​ത്തെ പ്ര​​​​​മു​​​​​ഖ നേ​​​​​ത്ര ശ​​​​​സ്ത്ര​​​​​ക്രി​​​​​യ വി​​​​​ദ​​​​​ഗ്ധ​​​​​രും, പി​​​​​ജി വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ളും ഉ​​​​​ള്‍​പ്പെ​​​​​ടെ 400-ല്‍ ​​​​​അ​​​​​ധി​​​​​കം പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ള്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കും. 30ഓ​​​​​ളം ശാ​​​​​സ്ത്ര സെ​​​​​ഷ​​​​​നു​​​​​ക​​​​​ളും ഉ​​​​​ണ്ടാ​​​​​കും.

നാ​​​​ളെ ​വൈ​​​​​കു​​​​ന്നേ​​​​രം 5.30ന് ​​​​​ഹൈ​​​​​ക്കോ​​​​​ട​​​​​തി ജ​​​​​ഡ്ജി ജ​​​​​സ്റ്റീ​​​​​സ് ബ​​​​​ച്ചു കു​​​​​ര്യ​​​​​ന്‍ തോ​​​​​മ​​​​​സ് ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും. ഒ​​​​​പി​​​​​എ​​​​​ഐ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ. ​​​​​ക​​​​​സ്തൂ​​​​​രി ഭ​​​​​ട്ടാ​​​​​ചാ​​​​​ര്‍​ജി മു​​​​​ഖ്യ​​​​​പ്ര​​​​​ഭാ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തും.ഗി​​​​​രി​​​​​ധ​​​​​ര്‍ ഐ ​​​​​ഇ​​​​​ന്‍​സ്റ്റി​​​​​റ്റ്യൂ​​​​​ട്ടാ​​​​​ണ് കേ​​​​​ര​​​​​ള സൊ​​​​​സൈ​​​​​റ്റി ഓ​​​​​ഫ് ഒ​​​​​ഫ്താ​​​​​ല്‍​മി​​​​​ക് സ​​​​​ര്‍​ജ​​​​​ന്‍​മാ​​​​​രു​​​​​ടെ പി​​​​​ന്തു​​​​​ണ​​​​​യോ​​​​​ടെ സ​​​​​മ്മേ​​​​​ള​​​​​നം സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്.

Tags : OPAI in Kochi

Recent News

Corehub Up