x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എം​ഐ​ക​ളു​ടെ ഭാ​രം കു​റ​യ്ക്കാ​ന്‍ സൗ​ത്ത് ഇ​ന്ത്യ​ന്‍​ ബാ​ങ്ക്


Published: November 25, 2025 11:46 PM IST | Updated: November 25, 2025 11:46 PM IST

കൊ​​​​ച്ചി: വ്യ​​​​ത്യ​​​​സ്ത ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്ന് വി​​​​വി​​​​ധ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍​ക്കാ​​​​യി എ​​​​ടു​​​​ത്ത വാ​​​​യ്പ​​​​ക​​​​ളെ സം​​​​യോ​​​​ജി​​​​പ്പി​​​​ച്ച് ഒ​​​​രു ലോ​​​​ണ്‍-​​​​ഒ​​​​റ്റ ഇ​​​​എം​​​​ഐ ആ​​​​യി കു​​​​റ​​​​ഞ്ഞ പ​​​​ലി​​​​ശ​​​നി​​​​ര​​​​ക്കി​​​​ല്‍ തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കാ​​​​വു​​​​ന്ന എ​​​​സ്‌​​​​ഐ​​​​ബി പ​​​​വ​​​​ര്‍ ക​​​​ണ്‍​സോ​​​​ള്‍ സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്ക് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ഹോം ​​​​ലോ​​​​ണ്‍, കാ​​​​ര്‍ ലോ​​​​ണ്‍, പേ​​​​ഴ്‌​​​​സ​​​​ണ​​​​ല്‍ ലോ​​​​ണ്‍, എ​​​ഡ്യു​​​​ക്കേ​​​​ഷ​​​​ന്‍ ലോ​​​​ണ്‍, ക​​​​ണ്‍​സ്യൂ​​​​മ​​​​ര്‍ ഡ്യൂ​​​​റ​​​​ബി​​​​ള്‍ ലോ​​​​ണ്‍ തു​​​​ട​​​​ങ്ങി​​​​യ ടേം ​​​​ലോ​​​​ണു​​​​ക​​​​ള്‍ സം​​​​യോ​​​​ജി​​​​പ്പി​​​​ക്കു​​​​ക വ​​​​ഴി വാ​​​​യ്പാ​​​തി​​​​രി​​​​ച്ച​​​​ട​​​​വ് ല​​​​ഘൂ​​​​ക​​​​രി​​​​ക്കാ​​​​നും ഒ​​​​ന്നി​​​​ല​​​​ധി​​​​കം ഇ​​​​എം​​​​ഐ​​​ക​​​​ളു​​​​ടെ ഭാ​​​​രം കു​​​​റ​​​​യ്ക്കാ​​​​നും സാ​​​​ധി​​​​ക്കു​​​​ന്നു.

ഫ​​​​ല​​​​ത്തി​​​​ല്‍ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ കൃ​​​​ത്യ​​​​വും എ​​​​ളു​​​​പ്പ​​​​വു​​​​മാ​​​​യി തി​​​​രി​​​​ച്ച​​​​ട​​​​വ് ശൈ​​​​ലി​​​​യി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കു​​​​ന്നു. ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യും പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളെ​​​​യും ഒ​​​​രു​​​​പോ​​​​ലെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള എ​​​​സ്‌​​​​ഐ​​​​ബി പ​​​​വ​​​​ര്‍ ക​​​​ണ്‍​സോ​​​​ള്‍ 30 മു​​​​ത​​​​ല്‍ 55 വ​​​​യ​​​​സ് വ​​​​രെ​​​​യു​​​​ള്ള ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കാ​​​​യി ല​​​​ഭ്യ​​​​മാ​​​​ണ്.

വ്യ​​​​ക്തി​​​​ഗ​​​​ത ആ​​​​വ​​​​ശ്യാ​​​​നു​​​​സ​​​​ര​​​​ണം 10 ല​​​​ക്ഷം മു​​​​ത​​​​ല്‍ മൂ​​​​ന്നു കോ​​​​ടി വ​​​​രെ​​​​യു​​​​ള്ള പ്രോ​​​​പ്പ​​​​ര്‍​ട്ടി ലോ​​​​ണു​​​​ക​​​​ളാ​​​​ണ് എ​​​​സ്‌​​​​ഐ​​​​ബി പ​​​​വ​​​​ര്‍ ക​​​​ണ്‍​സോ​​​​ള്‍ നി​​​​ര​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. വീ​​​​ട് അ​​​​ല്ലെ​​​​ങ്കി​​​​ല്‍ കൊ​​​​മേ​​​​ഴ്സ്യ​​​ൽ ബി​​​​ല്‍​ഡിം​​​​ഗി​​​​ന്‍റെ വി​​​​ല​​​​യു​​​​ടെ 75 ശ​​​​ത​​​​മാ​​​​നം വ​​​​രെ വാ​​​​യ്പ 15 വ​​​​ര്‍​ഷം വ​​​​രെ തി​​​​രി​​​​ച്ച​​​​ട​​​​വ് കാ​​​​ലാ​​​​വ​​​​ധി​​​​യി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ്.

നി​​​​ല​​​​വി​​​​ലെ ഹോം ​​​​ലോ​​​​ണു​​​​ക​​​​ള്‍ എ​​​​സ്‌​​​​ഐ​​​​ബി പ​​​​വ​​​​ര്‍ ക​​​​ണ്‍​സോ​​​​ള്‍ സ്‌​​​​കീ​​​​മി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​മ്പോ​​​​ള്‍ 30 വ​​​​ര്‍​ഷം വ​​​​രെ​​​​യും കാ​​​​ലാ​​​​വ​​​​ധി ല​​​​ഭ്യ​​​​മാ​​​​ണ്. ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​ന്‍റെ റീ ​​​​പേ​​​​മെ​​​​ന്‍റ് ട്രാ​​​​ക്ക് റി​​​​ക്കാ​​​​ര്‍​ഡ് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് എ​​​​സ്‌​​​​ഐ​​​​ബി പ​​​​വ​​​​ര്‍ ക​​​​ണ്‍​സോ​​​​ള്‍ ലോ​​​​ണു​​​​ക​​​​ള്‍ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​തി​​​​നാ​​​​ല്‍ ചു​​​​രു​​​​ക്കം രേ​​​​ഖ​​​​ക​​​​ള്‍ മാ​​​​ത്രം സ്വീ​​​​ക​​​​രി​​​​ച്ച് ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ ലോ​​​​ണ്‍ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്നു. പ്രോ​​​​സ​​​​സിം​​​​ഗ് ഫീ​​​​സ് പൂ​​​​ര്‍​ണ​​​​മാ​​​​യും ഒ​​​​ഴി​​​​വാ​​​​ക്കി​​​യാ​​​​ണ് ഈ ​​​​നൂ​​​​ത​​​​ന സം​​​​വി​​​​ധാ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Tags : South Indian Bank SIB SIB Power Console

Recent News

Corehub Up