x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രൂ​​പ​​യു​​ടെ മൂ​​ല്യം ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യിൽ


Published: May 19, 2026 10:46 PM IST | Updated: May 19, 2026 10:46 PM IST

മും​​ബൈ: ശ​​ക്ത​​മാ​​കു​​ന്ന ആ​​ഗോ​​ള സാ​​ന്പ​​ത്തി​​ക സ​​മ്മ​​ർ​​ദ​​ങ്ങ​​ളെ​​തു​​ട​​ർ​​ന്ന് രൂ​​പ​​യു​​ടെ മൂ​​ല്യം ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യി​​ലേ​​ക്കു പ​​തി​​ച്ചു.

ഇ​​റാ​​ൻ സം​​ഘ​​ർ​​ഷം നീ​​ണ്ടു​​പോ​​കു​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​കു​​ന്ന തു​​ട​​ർ​​ച്ച​​യാ​​യ വ​​ർ​​ധ​​ന​​യും യു​​എ​​സ് ട്ര​​ഷ​​റി യീ​​ൽ​​ഡ് ഉ​​യ​​ർ​​ന്ന​​തു​​മാ​​ണ് രൂ​​പ​​യ്ക്കു തി​​രി​​ച്ച​​ടി​​യാ​​യ​​ത്.

2026ൽ ​​ഏ​​ഷ്യ​​ൻ ക​​റ​​ൻ​​സി​​ക​​ളി​​ൽ ഏ​​റ്റ​​വും മോ​​ശം പ്ര​​ക​​ട​​നം ന​​ട​​ത്തു​​ന്ന രൂ​​പ തു​​ട​​ർ​​ച്ച​​യാ​​യ എ​​ട്ടാം സെ​​ഷ​​നി​​ലാ​​ണ് ഡോ​​ള​​റി​​നെ​​തി​​രേ ഇ​​ടി​​വ് നേ​​രി​​ടു​​ന്ന​​ത്.

ഇ​​ന്ന​​ലെ വ്യാ​​പാ​​ര​​ത്തി​​നി​​ടെ 96.60 എ​​ന്ന എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ല​​യി​​ലേ​​ക്കു പ​​തി​​ച്ച രൂ​​പ 96.52 എ​​ന്ന എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ല​​യി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

ഈ ​​മാ​​സം രൂ​​പ​​യു​​ടെ മൂ​​ല്യം 1.5 ശ​​ത​​മാ​​നം വ​​രെ ഇ​​ടി​​ഞ്ഞു. ഈ ​​വ​​ർ​​ഷം ഇ​​തു​​വ​​രെ ഏ​​ഴു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം മൂ​​ല്യ​​ത്ത​​ക​​ർ​​ച്ച​​യാ​​ണ് നേ​​രി​​ട്ടി​​രി​​ക്കു​​ന്ന​​ത്.

ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ഉ​​യ​​രു​​ന്ന​​തും ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് അ​​ട​​ഞ്ഞു​​കി​​ട​​ക്കു​​ന്ന​​തും രൂ​​പ​​യെ ദു​​ർ​​ബ​​ല​​പ്പെ​​ടു​​ത്തു​​ന്ന​​താ​​യി വി​​ദേ​​ശ​​നാ​​ണ്യ വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു.

ഇ​​ന്‍റ​​ർ​​ബാ​​ങ്ക് ഫോ​​റി​​ൻ എ​​ക്സ്ചേ​​ഞ്ച് മാ​​ർ​​ക്ക​​റ്റി​​ൽ രൂ​​പ 96.38 നി​​ര​​ക്കി​​ൽ വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ചു. താ​​ഴേ​​ക്കു പോ​​യ രൂ​​പ 96.60 എ​​ന്ന എ​​ക്കാ​​ലെ​​ത്ത​​യും താ​​ഴ്ന്ന നി​​ല​​യി​​ലെ​​ത്തി. അ​​വ​​സാ​​നം തി​​ങ്ക​​ളാ​​ഴ്ച​​ത്തെ ക്ലോ​​സിം​​ഗി​​നേ​​ക്കാ​​ൾ 32 പൈ​​സ ന​​ഷ്ട​​ത്തി​​ൽ 96.52 വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

മു​​ൻ സെ​​ഷ​​നി​​ൽ 96.20 എ​​ന്ന നി​​ല​​യി​​ലാ​​ണ് രൂ​​പ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.ആ​​റു ക​​റ​​ൻ​​സി​​ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള വ്യാ​​പാ​​ര​​ത്തി​​ൽ ഡോ​​ള​​ർ സൂ​​ചി​​ക 0.05 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 99.24 നി​​ര​​ക്കി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്.

ബ്രെ​​ന്‍റ് ക്രൂ​​ഡ് ഫ്യൂ​​ച്ചേ​​ഴ്സ് വ്യാ​​പാ​​ര​​ത്തി​​ൽ 1.92 ശ​​ത​​മാ​​നം താ​​ഴ്ന്ന് ബാ​​ര​​ലി​​ന് 109.95 ഡോ​​ള​​ർ എ​​ന്ന നി​​ര​​ക്കി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്. ഖ​​ത്ത​​ർ, സൗ​​ദി അ​​റേ​​ബ്യ, യു​​എ​​ഇ എ​​ന്നീ ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളു​​ടെ അ​​ഭ്യ​​ർ​​ത്ഥ​​ന​​യെ​​ത്തു​​ട​​ർ​​ന്ന് ഇ​​റാ​​നെ​​തി​​രേ​​യു​​ള്ള പു​​തി​​യ ആ​​ക്ര​​മ​​ണ​​പ​​ദ്ധ​​തി മ​​ര​​വി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് പ​​റ​​ഞ്ഞു. ട്രം​​പി​​ന്‍റെ പു​​തി​​യ പ്ര​​ഖ്യാ​​പ​​ന​​മാ​​ണ് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ൽ ഇ​​ടി​​വു​​ണ്ടാ​​കാ​​ൻ കാ​​ര​​ണ​​മാ​​യ​​ത്.

സൂ​​ചി​​ക​​ക​​ളി​​ൽ ഇ​​ടി​​വ്

നി​​ര​​വ​​ധി ചാ​​ഞ്ചാ​​ട്ട​​ങ്ങ​​ൾ ദൃ​​ശ്യ​​മാ​​യ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ പ്ര​​ധാ​​ന സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും താ​​ഴ്ന്നാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. സെ​​ൻ​​സെ​​ക്സ് 114 പോ​​യി​​ന്‍റ് താ​​ഴ്ന്ന് 75,201ലും ​​നി​​ഫ്റ്റി 32 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തി​​ൽ 23,618ലു​​മാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

രാ​​വി​​ലെ​​ത്തെ വ്യാ​​പാ​​ര​​ത്തി​​ൽ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഉ​​യ​​ർ​​ച്ച​​യി​​ലാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഉ​​ച്ച​​ക​​ഴി​​ഞ്ഞു സെ​​ഷ​​നി​​ൽ നി​​ക്ഷേ​​പ​​ക​​ർ ലാ​​ഭ​​മെ​​ടു​​പ്പി​​ലേ​​ക്കു ക​​ട​​ന്ന​​തോ​​ടെ​​യാ​​ണ് ഇ​​ടി​​വു​​ണ്ടാ​​യ​​ത്.

Tags : rupee value lowest point history

Recent News

Corehub Up