x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക സാ​ന്പ​ത്തി​ക ഫോ​റം: ആ​ഗോ​ള ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച് കേ​ര​ള പ​വ​ലി​യ​ൻ


Published: January 22, 2026 02:44 AM IST | Updated: January 22, 2026 02:44 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​ലെ ദാ​​​വോ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന 56-ാമ​​​തു ലോ​​​ക സാ​​​ന്പ​​​ത്തി​​​ക ഫോ​​​റ​​​ത്തി​​​ൽ (ഡ​​​ബ്ല്യു​​​ഇ​​​എ​​​ഫ് )ആ​​​ഗോ​​​ള ശ്ര​​​ദ്ധ​​​യാ​​​ക​​​ർ​​​ഷി​​​ച്ച് കേ​​​ര​​​ള പ​​​വ​​​ലി​​​യ​​​ൻ.

വി​​​ജ്ഞാ​​​നാ​​​ധി​​​ഷ്ഠി​​​ത വ്യാ​​​വ​​​സാ​​​യി​​​ക കേ​​​ന്ദ്ര​​​മാ​​​യും സു​​​സ്ഥി​​​ര വ്യാ​​​പാ​​​ര​​​ത്തി​​​നും ബി​​​സി​​​ന​​​സു​​​ക​​​ൾ​​​ക്കും അ​​​നു​​​കൂ​​​ല ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ഇ​​​ട​​​മാ​​​യും കേ​​​ര​​​ള​​​ത്തെ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള​​​താ​​​ണ് പ​​​വ​​​ലി​​​യ​​​ൻ.

വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് ഡ​​​ബ്ല്യു​​​ഇ​​​എ​​​ഫി​​​ലെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ​​​വ​​​ലി​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. "കേ​​​ര​​​ളം ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ഗോ​​​ള ബി​​​സി​​​ന​​​സി​​​നു​​​ള്ള ക​​​വാ​​​ടം’ എ​​​ന്ന​​​താ​​​ണ് പ​​​വ​​​ലി​​​യ​​​ന്‍റെ പ്ര​​​മേ​​​യം.

ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എ. ജ​​​യ​​​തി​​​ല​​​ക്, വ്യ​​​വ​​​സാ​​​യ വാ​​​ണി​​​ജ്യ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി എ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ്, ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ എം.​​​എ. യൂ​​​സ​​​ഫലി, സം​​​സ്ഥാ​​​ന വ്യ​​​വ​​​സാ​​​യ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (കെ​​​എ​​​സ്ഐ​​​ഡി​​​സി) മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ പി. ​​​വി​​​ഷ്ണു​​​രാ​​​ജ് എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

Tags : World Economic Forum Kerala Pavilion global attention

Recent News

Corehub Up