മയക്കുമരുന്ന് കേസ്; ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല
Friday, July 4, 2025 11:12 AM IST
മയക്കുമരുന്നുകേസിൽ അറസ്റ്റിലായ നടന്മാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കും മദ്രാസ് ഹൈക്കോടതി ജാമ്യം നൽകിയില്ല. വ്യാഴാഴ്ച ജാമ്യാപേക്ഷകൾ പരിഗണനയ്ക്കെടുത്തപ്പോൾ ഇരുവർക്കും ജാമ്യമനുവദിക്കരുതെന്ന് പോലീസ് കർശനമായി വാദിച്ചു. ഇതേത്തുടർന്ന് ഇക്കാര്യം പരിഗണിക്കുന്നത് കോടതി മറ്റൊരുദിവസത്തേക്ക് മാറ്റിവെച്ചു.
കൃഷ്ണ കൊക്കെയ്ൻ ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
പോലീസ് അന്വേഷണവുമായി ശ്രീകാന്ത് പൂർണമായും സഹകരിച്ചതായും മയക്കുമരുന്ന് കൈവശംവെച്ചതായി കണ്ടെത്തിയില്ലെന്നും ശ്രീകാന്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.