‘ജെഎസ്കെ’ കാണാൻ ഹൈക്കോടതി; പ്രദർശനം രാവിലെ
Saturday, July 5, 2025 9:52 AM IST
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമ കാണാൻ ഹൈക്കോടതി. പാലാരിവട്ടത്തെ സ്വകാര്യ സ്റ്റുഡിയോയിൽ രാവിലെ 10 മണിക്കാണ് ജസ്റ്റിസ് എൻ.നഗരേഷ് ചിത്രം കാണുക.
സിനിമ കാണണമെന്ന ആവശ്യം കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാര്‍ കോടതിയ്ക്ക് മുമ്പാകെ വെച്ചിരുന്നു.
സിനിമ കാണാന്‍ തീരുമാനിച്ചു. അതാണ് ശരിയായ നടപടി. കണ്ടുകഴിഞ്ഞാല്‍ ഉള്ളടക്കം അറിയാന്‍ കഴിയും. സിനിമ കാണാനുള്ള സമയം തീരുമാനിക്കാന്‍ ഹര്‍ജിക്കാരായ നിര്‍മാതാക്കളോട് കോടതി ആവശ്യപ്പെട്ടു.
സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഡ്വ. അഭിനവ് ചന്ദ്രചൂഢ് സിനിമ മുംബൈയില്‍ വെച്ച് കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. എന്നാൽ സിനിമ കൊച്ചിയില്‍ വന്ന് കാണണമെന്ന് കോടതി നിർദേശിച്ചു.