ഓണം അടിച്ചുപൊളിക്കാൻ "സാഹസ'ത്തിലെ പാട്ടെത്തി
Saturday, July 5, 2025 3:30 PM IST
ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ സാഹസത്തിലെ പാട്ട് പുറത്ത്. ഓണം മൂഡ് എന്ന പാട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിബിൻ അശോക് ആണ്.
ഫെജോയ്ക്ക് ഒപ്പം ഹിംന ഹിലാരിയും ഹിനിത ഹിലാരിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നരേൻ, ഗൗരി കിഷൻ, സജിൻ ചെറുകയിൽ എന്നിവർക്ക് ഒപ്പം സോഷ്യൽ മീഡിയ താരങ്ങളായ, റംസാന് മുഹമ്മദ്, വർഷ രമേശ്, ജീവ ജോസഫ് എന്നിവരും പാട്ടിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഫ്രണ്ട്റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്നു.
ബാബു ആന്റണി, നരേൻ, ബൈജു സന്തോഷ്, ഭഗത് മാനുവൽ, ശബരീഷ് വർമ്മ, റംസാൻ, യോഗി ജാപി, സജിൻ ചെറുകയിൽ ഹരി ശിവറാം,ടെസാ ജോസഫ്, ജീവാ രമേഷ്, വർഷാരമേഷ്, എന്നിവർക്കൊപ്പം അജു വർഗീസും സുപ്രധാനമായ വേഷത്തിലെത്തുന്നു.
തിരക്കഥ -സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ. ഗാനങ്ങൾ - വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ, സംഗീതം - ബിബിൻ ജോസഫ്. ഛായാഗ്രഹണം - ആൽബി. എഡിറ്റിംഗ് -കിരൺ ദാസ്. കലാസംവിധാനം - സുനിൽ കുമാരൻ, മേക്കപ്പ് - സുധി കട്ടപ്പന, കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര. ചീഫ് അസോസിയേറ്റ് ഡയറക്ടർ - പാർത്ഥൻ. അസോസിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ.
ഡിസൈൻ - യെല്ലോ ടൂത്ത്. ആക്ഷൻ ഫീനിക്സ് പ്രഭു ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ, എക്സിക്കുട്ടീവ്. പ്രൊഡ്യൂസർ- ഷിനോജ് ഒണ്ടയിൽ , രഞ്ജിത്ത് ഭാസ്ക്കരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ജിതേഷ് അഞ്ചുമന, ആന്റണി കുട്ടമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല. സ്പൈർ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ-വാഴൂർ ജോസ്.