നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണന്റെ സഹോദരൻ അന്തരിച്ചു
Wednesday, July 9, 2025 9:26 AM IST
സംവിധായകനും നടനും എഴുത്തുകാരനുമായ ശങ്കർ രാമകൃഷ്ണന്റെ സഹോദരൻ നാരായണൻ രാമകൃഷ്ണൻ അന്തരിച്ചു. 44 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
ജ്യേഷ്ഠനെപ്പോലെ സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും വിഡിയോ ആൽബങ്ങളും മറ്റും അദ്ദേഹം സംവിധാനം ചെയ്തിരുന്നു.
പിതാവ് പരേതനായ ഡോ. എസ്. രാമകൃഷ്ണൻ, അമ്മ സി.ബി.ഉഷ. സഹോദരങ്ങൾ -ശങ്കർ രാമകൃഷ്ണൻ (സ്ക്രിപ്റ്റ് റൈറ്റർ, നടൻ), വീണ നായർ.