ഒരാത്മാവിന്റെ ഒൻപതു മുഖങ്ങൾ: മോഹൻലാലിന്റെ അഭിനയ പ്രകടനത്തിന്റെ വീഡിയോയുമായി ലിജോ ജോസ്
Thursday, July 24, 2025 1:50 PM IST
‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ അഭിനയമുഹൂർത്തങ്ങൾ കോർത്തിണക്കിയ വീഡിയോ പങ്കുവച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.
മലയാളത്തിന്റെ മോഹൻലാൽ എന്ന തലക്കോടുകൂടിയാണ് ലിജോ വീഡിയോ പോസ്റ്റ് ചെയ്തത്. നവരസങ്ങൾ, ഒരാത്മാവിന്റെ ഒൻപതു മുഖങ്ങൾ എന്നാണ് വീഡിയോയ്ക്ക് ലിജോ നൽകിയ അടിക്കുറിപ്പ്.
മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ പകർന്നാടിയ അഭിനയ രസങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം. വീരം, രൗദ്രം കരുണം, ശൃംഗാരം, ഹാസ്യം, ഭയാനകം, ബീഭൽസം, അദ്ഭുതം, ശാന്തം എന്നീ രസങ്ങളിൽ മോഹൻലാൽ ചിത്രത്തിൽ നിറഞ്ഞാടുകയായിരുന്നു. സ്നേഹം, പ്രണയം, ബന്ധങ്ങളുടെ മാസ്മരികത എന്നാണ് ശൃംഗാരത്തെ ലിജോ നിര്‍വചിച്ചിരിക്കുന്നത്.