പിതാവിന്റെ പേരുള്ള കഥാപാത്രമായി പൃഥ്വിരാജ്; സന്തോഷം പങ്കുവച്ച് സുപ്രിയ
Saturday, July 26, 2025 3:49 PM IST
സ്വന്തം അച്ഛന്റെ പേരുള്ള കഥാപാത്രമായി പൃഥ്വിരാജ് അഭിനയിച്ചതിന്റെ സന്തോഷം പങ്കുവച്ച് സുപ്രിയ മേനോൻ. ഹിന്ദി സിനിമയായ സർസമീനിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് വിജയ് മേനോൻ എന്നാണ്.
തന്റെ അച്ഛന്റെ പേരിൽ ഭർത്താവ് ഒരു കഥാപാത്രമായി എത്തിയത് ഏറെ സന്തോഷം നൽകുന്നുവെന്ന് സുപ്രിയ മേനോൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. ആർമി ഓഫിസറായി അഭിനയിക്കുന്ന പൃഥ്വിരാജിന്റെ ഷർട്ടിലെ നെയിം പ്ലേറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിയയുടെ കുറിപ്പ്.
സുപ്രിയ മേനോന്റെ അച്ഛന്റെ പേര് മണമ്പ്രക്കാട്ട് വിജയകുമാർ മേനോൻ എന്നായിരുന്നു. ഏകമകളായതിനാൽ സുപ്രിയയ്ക്ക് അച്ഛനുമായി അത്രയേറെ മാനസിക അടുപ്പമുണ്ടായിരുന്നു. നിരവധി കുറിപ്പുകൾ അച്ഛനുമായിട്ടുള്ളത് സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. 71-ാം വയസിൽ കാൻസർ ബാധിതനായിട്ടാണ് സുപ്രിയയുടെ അച്ഛൻ അന്തരിച്ചത്.