സുചിത്രയ്ക്കൊപ്പം ഹൃദയപൂർവം കാണാൻ തിയറ്ററിലെത്തി മോഹൻലാൽ
Friday, August 29, 2025 12:38 PM IST
ഭാര്യ സുചിത്രയ്ക്കൊപ്പം ഹൃദയപൂര്‍വം സിനിമ കാണാൻ തിയറ്ററിലെത്തി മോഹൻലാൽ. കാനഡയിലെ ന്യൂ ബ്രണ്‍സ്വികിലെ എഎംസി തിയറ്ററിലെത്തിയാണ് മോഹന്‍ലാല്‍ ചിത്രം കണ്ടത്. അപ്രതീക്ഷിതമായി മോഹൻലാലിനെ കണ്ട സന്തോഷത്തിലായിരുന്നു ആരാധകർ.
ആർപ്പുവിളികളോടെയാണ് തങ്ങളുടെ പ്രിയതാരത്തെ ആരാധകർ സ്വീകരിച്ചത്. സിനിമ കണ്ട ശേഷം ഏവർക്കും സ്നേഹാശംസകൾ നൽകിയ ശേഷം മോഹൻലാൽ മടങ്ങുകയായിരുന്നു. ചിത്രത്തെ ഇരും കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.
സംഗീത് പ്രതാപും മാളവിക മോഹനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിത ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവത്തിലെ മറ്റുപ്രധാനതാരങ്ങൾ. അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു.
അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിംഗും നിർവഹിക്കുന്നു. ഓഗസ്റ്റ് 28ന് ഓണം റിലീസായാണ് ചിത്രം എത്തുന്നത്.
മേക്കപ്പ് - പാണ്ഡ്യൻ. കോസ്റ്റ്യും ഡിസൈൻ - സമീര സനീഷ്, സ്റ്റിൽസ് - അമൽ സി. സദർ, സഹ സംവിധാനം - ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജർ - ആദർശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്.
പൂനയിലും കേരളത്തിൽ കൊച്ചി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്, പിആർഒ - വാഴൂർ ജോസ്.