പ്രാണ സംഗീത് ഉദ്ഘാടനം
Wednesday, September 3, 2025 12:44 PM IST
പ്രശസ്ത ഗായികയും ഗാനരചയിതാവും സംഗീത സംവിധായകയുമായ സോണി സായിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രാണ സംഗീത് എന്ന മ്യൂസിക് ബ്രാൻഡിന്റെ ഉദ്ഘാടന കർമം എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഹാളിൽ വെച്ച് നിർവഹിച്ചു.
ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ അനിൽ ഫിലിപ്പ് ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
മാക്ട ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, സിനിമാ പിആർഓ എ.എസ്. ദിനേശ്, ഗായകരായ മൃദുല വാര്യർ, അപർണ രാജീവ്, പ്രദീപ് സോമസുന്ദരൻ, വിജേഷ് ഗോപാൽ, ഐഡിയ സ്റ്റാർ സിംഗർ വിന്നർ അരവിന്ദ് ദിലീപ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് 80, 90 കാലഘട്ടത്തിലെ മനോഹരഗാനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് പ്രാണ സംഗീത് അവതരിപ്പിച്ച ഗോൾഡൻ മെലഡി എന്ന ഹൃദമായ സംഗീത പരിപാടിയും ഉണ്ടായിരുന്നു. പ്രാണ സംഗീതിന്റെ സാരഥിയായ സോണി സായി മാക്ട ജോയിന്റ് സെക്രട്ടറി കൂടിയാണ്.