വീരവണക്കം തമിഴ്നാടിന്റെ ഹൃദയം കവരുന്നു! പി.കെ.മേദിനിയ്ക്ക് വൻ വരവേൽപ്
Wednesday, September 3, 2025 1:32 PM IST
തമിഴ്നാട്ടിലെ മാധ്യമപ്രവർത്തകർക്കായി ചെന്നൈ പ്രസാദ് തിയേറ്ററിൽ ഒരുക്കിയ വീര വണക്കം എന്ന അനിൽ വി.നാഗേന്ദ്രന്റെ തമിഴ് ചലച്ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നിറഞ്ഞ പങ്കാളിത്തം കൊണ്ടും ആവേശകരമായ മുഹൂർത്തങ്ങൾ കൊണ്ടും ശ്രദ്ധേയമായി.
കേരളത്തിന്റെയും തമിഴ്നാടിന്റെയും ചരിത്ര- സാമൂഹ്യ പശ്ചാത്തലത്തിൽ വലിയ താരനിരയുമായി ഒരുക്കിയ ചിത്രമെന്ന പ്രത്യേകത വീരവണക്കത്തിനുള്ളതിനാൽ എല്ലാ വിഭാഗം മാധ്യമങ്ങളിലെയും മുതിർന്ന റിപ്പോർട്ടർമാരും പ്രശസ്ത നിരൂപകരും മറ്റും ചിത്രം കാണാൻ എത്തിയിരുന്നു.
ചിത്രത്തിൽ 97 വയസ്സുള്ള വിപ്ലവ ഗായികയും പോരാളിയുമായ ചിരുതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച കേരളത്തിന്റെ ആരാധ്യയായ പി.കെ.മേദിനി, മാധ്യമ പ്രവർത്തകർക്കൊപ്പം ചിത്രം കാണാൻ പ്രസാദ് തിയേറ്ററിൽ എത്തിയത് അവിസ്മരണീയ അനുഭവമായി മാറി.
സമുദ്രക്കനി, ഭരത്, സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിശാരദ് ക്രിയേഷൻസിന്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
കേരള-തമിഴ് നാട് ചരിത്ര പശ്ചാത്തലത്തിൽ സഖാവ് പി.കൃഷ്ണപിള്ളയുടെ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ റിതേഷ്, രമേഷ് പിഷാരടി, സുരഭി ലക്ഷ്മി, സിദ്ധാംഗന, ഐശ്വിക, പ്രേംകുമാർ, അരിസ്റ്റോ സുരേഷ്, സിദ്ധിക്, ആദർശ്, ഭീമൻ രഘു, ഫ്രോളിക് ഫ്രാൻസിസ്, ഉല്ലാസ് പന്തളം, പ്രമോദ് വെളിയനാട്, റിയാസ്, സുധീഷ്, ശാരി,ഉദയ, കോബ്ര രാജേഷ്, വി.കെ. ബൈജു, ഭരണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഛായാഗ്രഹണം - ടി.കവിയരശ്, സിനു സിദ്ധാർത്ഥ്, എഡിറ്റിംഗ് -ബി. അജിത് കുമാർ, അപ്പു ഭട്ടതിരി, സംഘട്ടനം-മാഫിയ ശശി,സംഗീതം - പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്,ജെയിംസ് വസന്തൻ,സി.ജെ. കുട്ടപ്പൻ,അഞ്ചൽ ഉദയകുമാർ, പശ്ചാത്തല സംഗീതം - വിനു ഉദയ്, വസ്ത്രാലങ്കാരം - ഇന്ദ്രൻസ് ജയൻ,പളനി, മേക്കപ്പ്-പട്ടണം റഷീദ്, നേമം അനിൽ, കലാ സംവിധാനം - കെ.കൃഷ്ണൻകുട്ടി, സൗണ്ട് ഡിസൈൻ - എൻ. ഹരികുമാർ, സൗണ്ട് ഇഫക്സ് - എൻ. ഷാബു, കളറിസ്റ്റ്-രമേഷ് അയ്യർ പി ആർ ഒ-എ.എസ്. ദിനേശ്.