എന്റെ കല്യാണം ഒരു മഹാ സംഭവം; ഫസ്റ്റ്ലുക്ക്
Wednesday, September 10, 2025 9:49 AM IST
ജെയിൻ കെ. പോൾ, സുനിൽ സുഗത, വിഷ്ണുജ വിജയ്, മഞ്ജു പത്രോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു കെ. കൃഷ്ണൻ സംവിധാനം ചെയ്യുന്ന എന്റെ കല്യാണം ഒരു മഹാ സംഭവം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
സക്കീർ ഹുസൈൻ, നന്ദ കിഷോർ, കിരൺ സരിഗ, ശ്യാം മാങ്ങാട്, ഷിജു പടിഞ്ഞാറ്റിൻകര, ഷിബു സി.ആർ., ബൈജുക്കുട്ടൻ, കൊല്ലം സിറാജ്, അമൽ ജോൺ, സുനിൽ സൂര്യ, വിജയ് ശങ്കർ, വിപിൻ വിജയൻ, സ്റ്റാലിൻ കുമ്പളം, ഷൈലജ, ആരതി സേതു, ഐശ്വര്യ ബൈജു, ലക്ഷ്മി കായംകുളം, കീർത്തി ശ്രീജിത്ത്, ബാല താരങ്ങളായ അദ്വൈത് അരുൺകൃഷ്ണൻ, റിദ്വി വിപിൻ, അനുഷ്ക പാലക്കാട്, മുഹമ്മദ് ഹിസൻ, അലൻ വി., വൈഷ്ണു വി.സുരേഷ്, റിത വിപിൻ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
സരസ്വതി ഫിലിംസിന്റെ ബാനറിൽ ബിജോയ് ബാഹുലേയൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നജീബ് ഷാ നിർവഹിക്കുന്നു.
ബിജോയ് ബി. എഴുതിയ കഥക്ക് സജി ദാമോദർ തിരക്കഥ സംഭാഷണമെഴുതുന്നു. കാവാലം നാരായണപ്പണിക്കർ, രാധാമണി ശ്രീജിത്ത്, കാർത്തിക് എൻ.കെ.അമ്പലപ്പുഴ എന്നിവരുടെ വരികൾക്ക് ബാബു നാരായണൻ, സുമേഷ് ആനന്ദ് (റീമിക്സ് സോംഗ്) എന്നിവർ സംഗീതം പകരുന്നു.
അൻവർ സാദത്ത്, നിഖിൽ മാത്യു, റാം ദേവ് ഉദയകുമാർ, ശാലിനി കൃഷ്ണ എന്നിവരാണ് ഗായകർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സീനത്ത്, ഡോക്ടർ രാജേന്ദ്ര കുറുപ്പ് എം.എസ്.,ലൈൻ പ്രൊഡ്യൂസർ-ദിനേശ് കടവിൽ,എഡിറ്റർ-ജി മുരളി,ബിബിൻ വിഷ്വൽ ഡോൺ. പ്രൊഡക്ഷൻ കൺട്രോളർ-ശ്യാം പ്രസാദ്,സുനിൽ പേട്ട,കല-സിബി അമരവിള, അനിൽകുമാർ കൊല്ലം,
മേക്കപ്പ്-ബിനോയ് കൊല്ലം, കോസ്റ്റ്യൂംസ്-റസാക്ക് തിരൂർ,ആര്യ ജി. രാജ്, സ്റ്റിൽസ്-അജീഷ് ആവണി,ഡിസൈൻ- മധു സി. ആർ, പശ്ചാത്തല സംഗീതം-ജയകുമാർ, ആക്ഷൻ-ഡ്രാഗൺ ജിറോഷ്,കൊറിയോഗ്രാഫി-ബാബു ഫുഡ് ലുസേഴ്സ്,പ്രൊജക്ട് ഡിസൈനർ-സജീബ്, ഫിനാൻസ് കൺട്രോളർ-അമ്പിളി അപ്പുക്കുട്ടൻ, സ്റ്റുഡിയോ-ചിത്രഞ്ജാലി, പി ആർ ഓ- എ.എസ്. ദിനേശ്.