നജീം അർഷാദിന്റെ ആലാപനമാധുരി; ജീത്തു ജോസഫ് - ആസിഫ് ചിത്രം മിറാഷിലെ ഗാനം
Wednesday, September 10, 2025 11:19 AM IST
ആസിഫ് അലി, അപർണ ബാലമുരളി, ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
വിനായക് ശശികുമാർ എഴുതിയ വരികൾക്ക് വിഷ്ണു ശ്യാം സംഗീതം പകർന്ന് നജീം അർഷാദ് ആലപിച്ച ഇള വേനൽ പൂവേ ചെറു മൗനകൂടെ....എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണിത്. സെവൻ വൺ സെവൻ പ്രൊഡക്ഷൻസിന്റെയും ബെഡ് ടൈം സ്റ്റോറീസിന്റെയും സഹകരണത്തോടെ ഇ ഫോർ എക്സ്പെരിമെന്റ്സും നാദ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മുകേഷ് ആർ. മെഹ്താ, ജതിൻ എം. സേതി, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അപർണ ആർ. തരക്കാട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ഗാനരചന-വിനായക് ശശികുമാർ, സംഗീതം-വിഷ്ണു ശ്യാം, എഡിറ്റർ-വി.എസ്. വിനായക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കറ്റിന ജീത്തു, കൺട്രോളർ-പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ-പ്രശാന്ത് മാധവ്, കോസ്റ്റ്യൂം ഡിസൈനർ- ലിന്റ ജീത്തു, മേക്കപ്പ്-അമൽ ചന്ദ്രൻ, സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ, വിഎഫ്എക്സ്-ടോണി മാഗ്മിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഹസ്മീർ നേമം, രോഹിത് കിഷോർ, പ്രൊഡക്ഷൻ മാനേജർ-അനീഷ് ചന്ദ്രൻ,പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്സ്, പി ആർ ഒ-എ.എസ്. ദിനേശ്.