പുതിയ തിരക്കഥാകൃത്തുക്കൾക്കായി മാക്ടയുടെ തിരക്കഥ രചന മത്സരം
Tuesday, September 30, 2025 3:04 PM IST
മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്കാരിക സംഘടനയായ മാക്ട പുതിയ തിരക്കഥാകൃത്തുകളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഫീച്ചർ ഫിലിമുകൾക്കുള്ള തിരക്കഥാ രചന മത്സരം സംഘടിപ്പിക്കുന്നു.
മലയാള സിനിമയിലെ പ്രമുഖരായ തിരക്കഥാക്കൃത്തുക്കളും സംവിധായകരും ഉൾപ്പെടുന്ന ജൂറിയായിരിക്കും മികച്ച തിരക്കഥകൾ തിരഞ്ഞെടുക്കുന്നത്.
ഒന്നും രണ്ടും സ്ഥാനം നേടുന്ന വിജയികൾക്ക് മാക്ട ഫലകവും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മാക്ട നടത്തുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കുന്നതാണ്.
2025 ഡിസംബർ 31-നകം മത്സരത്തിനുള്ള സൃഷ്ടികൾ എറണാകുളം മാക്ട ഓഫീസിൽ ലഭിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക്, 8089260771, 9946641888, 8848095941 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.