അപൂർവ്വ പുത്രന്മാർ ഓടിടിയിൽ; സ്ട്രീമിംഗ് ആമസോൺ പ്രൈമിൽ
Wednesday, October 1, 2025 3:34 PM IST
ഭക്തിയിലും വിശ്വാസങ്ങളിലും അടിയുറച്ചു ജീവിക്കുന്ന ഒരപ്പന്റെയും അതിനു വിപരീത സ്വഭാവമുള്ള രണ്ട് ആൺമക്കളുടേയും കഥ തികച്ചും നർമ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന അപൂർവ്വ പുത്രന്മാർ എന്ന ചിത്രം ഓടിടിയിലെത്തി.
ആമസോൺ പ്രൈമിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്. രജിത്ത് ആർ.എൽ., ശ്രീജിത്ത് എന്നിവർ സംവിധാനം ചെയ്യുന്ന ഈ ചിത്രം യാനി എന്റർടൈൻമെന്റിന്റെ ബാനറിൽ ആരതി കൃഷ്ണയാണു നിർമിച്ചിരിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് അശോകൻ എന്നീ പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പിആർഒ-വാഴൂർ ജോസ്.