ഹാഫിന്റെ ഇന്ത്യൻ ഷെഡ്യൂൾ പൂർത്തിയായി; ഇനി പാരീസിലും റഷ്യയിലും
Wednesday, October 1, 2025 3:08 PM IST
വലിയ മുതൽമുടക്കിൽ വാമ്പയർ ആക്ഷൻ മൂവിയായി സംജാദ് സംവിധാനം ചെയ്യുന്ന ഹാഫ് എന്ന ചിത്രത്തിന്റെ ഇന്ത്യൻ ഷെഡ്യൂൾ പൂർത്തിയായി. രാജസ്ഥാനിലെ ജയ്സാൽമീറിൽ നൂറ്റിപ്പത്തോളം ദിവസം നീണ്ടുനിന്ന ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷം കേരളത്തിലെത്തിയ സംഘം കുട്ടിക്കാനം, വണ്ടിപ്പെരിയാർ ഭാഗങ്ങളിലായി ഇക്കഴിഞ്ഞ ദിവസം ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
പത്തു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ലൊക്കേഷനുകളിൽ നടന്നത്. പാരീസ്, റഷ്യ എന്നിവിടങ്ങളാണ് ഇനി ഷൂട്ടിംഗുള്ളത്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിംസിന്റെ ബാനറിൽ ആൻ, സജീവ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മികച്ച സാങ്കേതിക വിദ്യരുടെ സാന്നിധ്യം ഈ ചിത്രത്തെ ഏറെ ആ കർഷകമാക്കുന്നു.
പൂർണമായും ഹൈ വോൾട്ടേജ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്.
മൈക്ക്, ഗോളം, ഖൽബ്, യു.കെ. ഓക്കെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഐശ്വര്യാ രാജ് ( ഓഫീസർ ഓൺ ഡ്യൂട്ടി ഫെയിം) ആണ് നായിക.
ശ്രീകാന്ത് മുരളി, അബ്ബാസ്, റോക്കി മഹാജൻ, ജോജി ജോൺ, മണികണ്ഠൻ, സത്യജിത്ത്, ഷർമ്മി രാജ്, ആഗ്നേഷ്, ആവണി, അഞ്ജലി നായർ, സന്താനം, പ്രവീൺ, കൃഷ്ണൻ, നിധേഷ്, പരമേശ്, അഭിനേഷ്, സഞ്ജയ്, ഇജാസ്, കല്യാൺ വീരാള, വീരൻ, ഇദയകുമാർ, ദേവേന്ദ്രനാഥ്, ജയ് കുമാർ എന്നിവരും പ്രധാന താരങ്ങളാണ്.
സംജാദും പ്രവീൺ വിശ്വനാഥുമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ആക്ഷൻ കോറിയോഗ്രാഫർ പ്രശസ്തനായ ഇന്തോനേഷ്യക്കാരൻ വെരിട്രി യൂലിസ്മൻ ആണ്.
റെയ്ഡ്2 ,ദിനൈറ്റ് കംസ് ഫോർ അസ്(, the night comes for us ) തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങൾക്ക് ആക്ഷൻ നിർവ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി യുലിസ്മൻ .
സംഗീതം - മിഥുൻ മുകുന്ദ്. ഛായാഗ്രഹണം- പാപ്പിനു . എഡിറ്റിംഗ് - മഹേഷ് ഭുവനന്ദ്, കലാസംവിധാനം- മോഹൻദാസ്. കോസ്റ്റ്യും ഡിസൈൻ-ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്-നരസിംഹ സ്വാമി, സ്റ്റിൽസ് - സിനറ്റ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജേഷ് കുമാർ. അസോസിയേറ്റ് ഡയറക്ടർ - ജിബിൻ ജോയ്. പ്രൊഡക്ഷൻ മാനേജർ -സജയൻഉദിയൻ കുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി, പിആർഒ-വാഴൂർ ജോസ്.