x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ട്ട​റി ഉ​ദ​യ​കി​ര​ൺ പ​ദ്ധ​തി​യി​ൽ 100 വീ​ടു​ക​ൾ നി​ർ​മി​ക്കും

വെബ് ഡെസ്ക്
Published: July 19, 2026 12:54 AM IST | Updated: July 19, 2026 12:54 AM IST

പ​ത്ത​നം​തി​ട്ട: റോ​ട്ട​റി ഡി​സ്ട്രി​ക്റ്റ് 3211 - കെ. ​ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന് അ​ശ​ര​ണ​ർ​ക്ക് ഉ​ദ​യ​കി​ര​ൺ 3 പ​ദ്ധ​തി പ്ര​കാ​രം 100 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്കു​ള്ള പ​ദ്ധ​തി​യി​ലൂ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​ർ, ഭൂ​മി​യു​ള്ള​ ഭ​വ​ന​ര​ഹി​ത​ർ ഉ​ൾ​പ്പെ​ടെ 100 കു​ടും​ബ​ങ്ങ​ളെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കൂ​ടാ​തെ മാ​ര​ക​രോ​ഗ​മു​ള്ള​വ​ർ, വി​ധ​വ​ക​ൾ, 65 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കും മു​ൻ​ഗ​ണ​ന​യു​ണ്ടാ​കും. സ്വ​ന്തം പേ​രി​ൽ പ​ര​മാ​വ​ധി മൂ​ന്ന് മു​ത​ൽ അ​ഞ്ച് സെ​ന്‍റ് വ​രെ ഭൂ​മി​യു​ള്ള​തും വീ​ടി​ല്ലാ​ത്ത​വ​രു​മാ​യ​വ​രെ പ​രി​ഗ​ണി​ക്കും. 2027 ജൂ​ൺ 30 വ​രെ​യാ​ണ് പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി.

ഡി​സം​ബ​ർ 31ന​കം അ​പേ​ക്ഷ ന​ൽ​കി​യാ​ൽ മാ​ത്ര​മേ അ​ടു​ത്ത ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ വീ​ടി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. ഗു​ണ​ഭോ​ക്താ​വാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​ടു​ത്തു​ള്ള റോ​ട്ട​റി ക്ല​ബു​മാ​യോ, പ​ത്ത​നം​തി​ട്ട റ​വ​ന്യൂ ഡി​സ്ട്രി​ക്റ്റ് കോ​ഓർ​ഡി​നേ​റ്റ​ർ എ​ൻ.​ടി. ഏ​ബ്ര​ഹാം (9745006231), ഡി​സ്ട്രി​ക്‌​ട് ചെ​യ​ർ​മാ​ൻ ഉ​ദ​യ​കി​ര​ൺ 3, കേ​ണ​ൽ കെ.​ജി. പി​ള്ള​എന്നിവരുമാ​യോ( 94 47 05 55 63) ബ​ന്ധ​പ്പെ​ട​ണം. 4000 - 450 ച​തു​ര​ശ്ര അ​ടി വി​സ്ത‌ീ​ർ​ണ​മു​ള്ള വീ​ടു​ക​ളാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

കെ. ​ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ൻ ഓ​രോ ഭ​വ​ന​ത്തി​നും മൂ​ന്ന് ല​ക്ഷം രൂ​പ നാ​ല് ത​വ​ണ​ക​ളി​ലാ​യി ന​ൽ​കും. ബാ​ക്കി വ​രു​ന്ന നാ​ല് ല​ക്ഷം രൂ​പ​യു​ടെ ജോ​ലി​ക​ൾ അ​ത​ത് റോ​ട്ട​റി ക്ല​ബ് ഏ​റ്റെ​ടു​ത്ത് പൂ​ർ​ത്തീ​ക​രി​ക്കും.

റോ​ട്ട​റി ഡി​സ്ട്രി​ക്‌​റ്റ് ഗ​വ​ർ​ണ​ർ കൃ​ഷ്ണ‌​ൻ ജി. ​നാ​യ​ർ, മു​ൻ ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ സ്‌​ക​റി​യ ജോ​സ് കാ​ട്ടൂ​ർ, ഡി​സ്ട്രി​ക്‌​റ്റ് ചെ​യ​ർ​മാ​ൻ കേ​ണ​ൽ കെ.​ജി. പി​ള്ള, റ​വ​ന്യൂ ഡി​സ്ട്രി​ക്റ്റ് ഡ​യ​റ​ക്‌​ട​ർ കെ ​സി മാ​ത്യു, റ​വ​ന്യൂ ഡി​സ്ട്രി​ക്റ്റ് കോ​ഓർ​ഡി​നേ​റ്റ​ർ എ​ൻ. ടി. ​ഏ​ബ്ര​ഹാം, കേ​ഡ​ർ ടീം ​അം​ഗ​ങ്ങ​ളാ​യ തോ​മ​സ് ചെ​റി​യാ​ൻ, എം. ​മ​ധു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News

Recent News

Corehub Up