x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​ത​ലി​ന്‍റെ സ്നേ​ഹ​ത്ത​ണ​ലി​ൽ 101–ാമ​ത് വീ​ടൊ​രു​ങ്ങി; താ​ക്കോ​ൽ​ദാ​നം നാ​ളെ

വെബ് ഡെസ്ക്
Published: August 15, 2026 10:26 PM IST | Updated: August 15, 2026 10:26 PM IST

ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ വെ​ട്ടു​വേ​നി​യി​ൽ നി​ർ​മി​ച്ചു ന​ൽ​കു​ന്ന 101-ാമ​ത് വീ​ട്.

ഹ​രി​പ്പാ​ട്: ന​ന്മ​യു​ടെ​യും കാ​രു​ണ്യ​ത്തി​ന്‍റെയും ത​ണ​ലൊ​രു​ക്കി ഹ​രി​പ്പാ​ട് ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ നി​ർ​മി​ച്ചു ന​ൽ​കു​ന്ന 101-ാമ​ത് വീ​ട് യാ​ഥാ​ർ​ഥ്യ​മാ​യി. വെ​ട്ടു​വേ​നി ന​വ​നീ​തം (സ​തീ​ഷ് ഭ​വ​നം) സ​ജി​മോ​ൻ–​നി​ധി ദ​മ്പ​തി​ക​ൾ​ക്കാ​ണ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷി​ത​മാ​യ പു​തി​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

കാ​ർ​ത്തി​ക​പ്പ​ള്ളി പ​ന​ച്ചൂ​ർ ജോ​ണും കു​ടും​ബ​വു​മാ​ണ് ക​രു​ത​ൽ കൂ​ട്ടാ​യ്മ​യ്ക്കാ​യി ഈ ​വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ന​ൽ​കി​യ​ത്. നാ​ളെ ന​ട​ക്കു​ന്ന ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ൽ ഷി​ബു ഉ​മ്മ​ൻ പ​ന​ച്ചൂ​ർ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും. നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ത്താ​ണി​യാ​കു​ന്ന ക​രു​ത​ൽ കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ് 101-ാ​മ​ത് ഭ​വ​ന​മെ​ന്ന് ചെ​യ​ർ​മാ​ൻ ഷാ​ജി കെ. ​ഡേ​വി​ഡ് അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക-സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും

Tags : Nattuvishesham DistrictNews DeepikaNews home

Recent News

Corehub Up