x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

113-ാമ​ത് അ​ഖി​ല​കേ​ര​ള വി​ജ​യ​ദ​ശ​മി നാ​യ​ര്‍മ​ഹാ​സ​മ്മേ​ള​ന​വും താ​ലൂ​ക്ക് ന​വ​തി ഉ​ദ്ഘാ​ട​ന​വും 21ന്

വെബ് ഡെസ്ക്
Published: October 11, 2026 12:08 AM IST | Updated: October 11, 2026 12:08 AM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: നാ​യ​ര്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ രൂ​പ​വ​ത്കര​ണ​ത്തി​ന് വ​ഴി​തെ​ളി​ച്ച ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് വി​ജ​യ​ദ​ശ​മി നാ​യ​ര്‍ മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്‍റെ 113-ാം വാ​ര്‍​ഷി​ക​വും താ​ലൂ​ക്ക് എ​ന്‍​എ​സ്എ​സ് യൂ​ണി​യ​ന്‍റെ ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും 21ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പെ​രു​ന്ന എ​ന്‍​എ​സ്എ​സ് ഹി​ന്ദു കോ​ള​ജ് വ​ള​പ്പി​ലെ മ​ന്നം ന​ഗ​റി​ല്‍ ന​ട​ക്കു​മെ​ന്ന് താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ് കു​മാ​ര്‍ അ​റി​യി​ച്ചു.

എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​കു​മാ​ര​ന്‍ നാ​യ​ര്‍ വി​ജ​യ​ദ​ശ​മി നാ​യ​ര്‍ മ​ഹാ​സ​മ്മേ​ള​ന​വും ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന യൂ​ണി​യ​ന്‍റെ ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കും.

എ​ന്‍​എ​സ്എ​സ് പ്ര​സി​ഡ​നന്‍റ് ് ഡോ. ​എം. ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ട്ര​ഷ​റ​ര്‍ എ​ൻ.​വി. അ​യ്യ​പ്പ​ന്‍ പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സം​ഗീ​ത് കു​മാ​ര്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ലം​ഗം ശ്രീ​ശ​കു​മാ​ർ, ക​ര​യോ​ഗം ര​ജി​സ്ട്രാ​ര്‍ ഡോ.​കെ.​ബി.​ജ​ഗ​ദീ​ഷ്, താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റും നാ​യ​ക​സ​ഭാം​ഗ​വു​മാ​യ എ​സ്. സു​രേ​ഷ് കു​മാ​ർ, യൂ​ണി​യ​ന്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് എം. ​ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി എം.​എ​സ്. ര​തീ​ഷ്‌​കു​മാ​ർ, യൂ​ണി​യ​ന്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​ശ്രീ​കു​മാ​ര്‍, പ്ര​തി​നി​ധി​സ​ഭാം​ഗം അ​ഡ്വ. രാ​ജ്മോ​ഹ​ന്‍, അ​ഡീ​ഷ​ണ​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ഖി​ൽ.​വി. നാ​യ​ര്‍, യൂ​ണി​യ​ന്‍ ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

മേ​ഖ​ലാ സ​മ്മേ​ള​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി; വി​ളം​ബ​ര ജാ​ഥ 16 മുതൽ

വി​ജ​യ​ദ​ശ​മി​ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി യൂ​ണി​യ​ന്‍റെ കീ​ഴി​ലു​ള്ള ക​ര​യോ​ഗ​ങ്ങ​ളി​ല്‍ യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ളു​ടെ സ​ന്ദ​ര്‍​ശ​ന​വും പു​തു​പ്പ​ള്ളി, ക​റു​ക​ച്ചാ​ൽ, ക​ങ്ങ​ഴ, മാ​ട​പ്പ​ള്ളി, കു​റി​ച്ചി മേ​ഖ​ലാ​ സ​മ്മേ​ള​ന​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി. മൂ​ന്നാം​ഘ​ട്ട​മാ​യി വ​ജ​യ​ദ​ശ​മി​സ​മ്മേ​ള​ന വി​ളം​ബ​ര​ജാ​ഥ എ​ല്ലാ​ ക​ര​യോ​ഗ​ങ്ങ​ളി​ലൂടെ​യും സ​ഞ്ച​രി​ക്കും. 16ന് ​രാ​വി​ലെ 9.30ന് ​പെ​രു​ന്ന​യി​ലെ മ​ന്നം​സ​മാ​ധി
മ​ണ്ഡ​പ​ത്തി​ല്‍​നി​ന്നാരം​ഭി​ക്കു​ന്ന വി​ളം​ബ​ര​ജാ​ഥ എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​ സു​കു​മാ​ര​ന്‍​നാ​യ​ര്‍ ഫ്‌​ളാ​ഗ്ഓ​ഫ് ചെ​യ്യും.

താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ ന​വ​തി സ്മാ​ര​ക​മാ​യി ഭ​വ​നനി​ര്‍​മാ​ണം, യു​വ​ജ​ന ക്ഷേ​മം, വ​യോ​ജ​ന​ക്ഷേ​മം, പ്ര​ഫ​ഷ​ണ​ല്‍ ഗി​ല്‍​ഡ്, ഒ​രു​ക​ര​യോ​ഗ​ത്തി​ല്‍ ഒ​രു​ സം​രം​ഭം, എ​ന്‍​ഡോ​വ്‌​മെ​ന്‍റു​ക​ള്‍, ചി​കി​ത്സാധ​ന​സ​ഹാ​യം, വി​വാ​ഹ​സ​ഹാ​യം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up