x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ 137 സ്ഥാ​നാ​ർ​ഥി​ക​ൾ; 214 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ


Published: March 24, 2026 07:53 AM IST | Updated: March 24, 2026 07:53 AM IST

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല​യി​ൽ 16 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 137 സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക ന​ൽ​കി. ആ​കെ 214 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​ന്നു നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ക്കും. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി 26 ആ​ണ്.

ഓ​രോ മ​ണ്ഡ​ല​ത്തി​ലും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യ​വ​രു​ടെ എ​ണ്ണം, ബ്രാ​ക്ക​റ്റി​ൽ ല​ഭി​ച്ച പ​ത്രി​ക​ക​ളു​ടെ എ​ണ്ണം.
കൊ​ണ്ടോ​ട്ടി: 8 (11), നി​ല​ന്പൂ​ർ: 5 (9), ഏ​റ​നാ​ട്: 6 (14), തി​രൂ​ർ: 12 (17), താ​നൂ​ർ: 9 (12), കോ​ട്ട​ക്ക​ൽ: 10 (15),
പൊ​ന്നാ​നി:10 (17), ത​വ​നൂ​ർ: 10 (16), വേ​ങ്ങ​ര: 8 (12), വ​ണ്ടൂ​ർ: 5 (8), വ​ള്ളി​ക്കു​ന്ന്: 10 (13), മ​ങ്ക​ട: 9 (14),
മ​ഞ്ചേ​രി: 8 (16), മ​ല​പ്പു​റം: 10 (13), പെ​രി​ന്ത​ൽ​മ​ണ്ണ: 11 (18), തി​രൂ​ര​ങ്ങാ​ടി: 6 (9). പ​ട്ടി​ക അ​ന്തി​മ​മ​ല്ല.

പ്ര​ശ്ന സാ​ധ്യ​താ ബൂ​ത്തു​ക​ളി​ലേ​ക്ക് 56 മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​ർ

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ 43 പ്ര​ശ്ന സാ​ധ്യ​താ ബൂ​ത്തു​ക​ളി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​ന് മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള റാ​ൻ​ഡ​മൈ​സേ​ഷ​ൻ ക​ള​ക്‌ട​ർ ഡോ. ​വി​ന​യ് ഗോ​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.


ഏ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 15 ലൊ​ക്കേ​ഷ​നു​ക​ളി​ൽ ആ​കെ 43 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് പ്ര​ശ്നസാ​ധ്യ​താ ബൂ​ത്തു​ക​ളാ​യി ക​ണ്ടെ​ത്തി​യ​തെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണ്‍ യോ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. റി​സ​ർ​വ് ഉ​ൾ​പ്പെ​ടെ 56 മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രെ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് നി​യോ​ഗി​ക്കു​ന്ന​ത്.

Tags : nattu vishesham nomination papers

Recent News

Corehub Up