x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്‌​സോ കേ​സി​ലെ പ്ര​തി​ക്ക് 22 വ​ര്‍​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും


Published: December 11, 2025 10:28 PM IST | Updated: December 11, 2025 10:28 PM IST

വ​ണ്ട​ന്‍​മേ​ട്: പോ​ക്‌​സോ കേ​സി​ലെ പ്ര​തി​ക്ക് 22 വ​ര്‍​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. മാ​ലി​ക​ര​യി​ല്‍ കീ​ഴ്മാ​ലി ഭാ​ഗ​ത്ത് മ​ണി​യെ​യാ​ണ് (56) ക​ട്ട​പ്പ​ന പോ​ക്‌​സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2023 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി അ​തി​ജീ​വി​ത​യു​ടെ വാ​യി​ല്‍ ടേ​പ്പ് ഒ​ട്ടി​ച്ച് മു​ഖ​ത്ത് സ്‌​പ്രേ അ​ടി​ച്ചു വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

22 വ​ര്‍​ഷ​ത്തെ ക​ഠി​ന​ത​ട​വി​നു പു​റ​മേ 45,000 രൂ​പ പി​ഴ​യും ഒ​ടു​ക്ക​ണം. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഏ​ഴു​മാ​സം അ​ധി​കത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2024-ല്‍ ​വ​ണ്ട​ന്‍​മേ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ശി​ക്ഷ. പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഷൈ​ന്‍​കു​മാ​റാ​ണ് കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

Tags : POCSO case nattuvisesham local news

Recent News

Corehub Up