x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

7049 അ​മ്മ​മാ​രു​ടെ ക​നി​വി​ല്‍ മുലപ്പാല്‍ നു​ണ​ഞ്ഞ് 3381 കു​ഞ്ഞു​ങ്ങ​ള്‍

ജെ​സ്ന ജോ​ര്‍​ജ്
Published: August 4, 2026 07:14 AM IST | Updated: August 4, 2026 07:14 AM IST

കോ​ഴി​ക്കോ​ട്: ജാ​തി​യും മ​ത​വും ദേ​ശ​വു​മൊ​ന്നും ക​ണ​ക്കാ​ക്കാ​തെ 7049 അ​മ്മ​മാ​ര്‍ ചേ​ര്‍​ന്ന് അ​ഞ്ചു വ​ര്‍​ഷം കൊ​ണ്ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മു​ല​പ്പാ​ല്‍ ബാ​ങ്കി​ന് ദാ​നം ചെ​യ്ത​ത് 1325.86 ലി​റ്റ​ര്‍ പാ​ല്‍. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഇ​വി​ടെ​യെ​ത്തി​യ 3381 കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​യി 1284. 74 ലി​റ്റ​ര്‍ മു​ല​പ്പാ​ല്‍ വി​ത​ര​ണം ചെ​യ്തു.

2021 സെ​പ്റ്റം​ബ​റി​ലാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മാ​തൃ​ശി​ശു വി​ഭാ​ഗ​ത്തി​ല്‍ മു​ല​പ്പാ​ല്‍ ബാ​ങ്ക് ആ​രം​ഭി​ച്ച​ത്. കേ​ര​ള​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ആ​ദ്യ​മാ​യി മു​ല​പ്പാ​ല്‍ ബാ​ങ്കി​ന് തു​ട​ക്ക​മി​ട്ട​ത് കോ​ഴി​ക്കോ​ട്ടാ​ണ്. തു​ട​ക്ക​ത്തി​ല്‍ സാ​വ​ധാ​ന​മാ​ണ് ആ​ളു​ക​ള്‍ ഈ ​ആ​ശ​യ​ത്തോ​ട് പ്ര​തി​ക​രി​ച്ച​ത്. നി​ര​ന്ത​ര​മാ​യ ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ലൂ​ടെ​യും ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യും ആ​ളു​ക​ളു​ടെ മ​നോ​ഭാ​വ​ത്തി​ല്‍ വ​ള​രെ​യ​ധി​കം മാ​റ്റ​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞു. ബാ​ങ്കി​ലേ​ക്ക് പാ​ല്‍ ന​ല്‍​കി​യ അ​മ്മ​മാ​ര്‍ ന​ല്‍​കി​യ പ്ര​ച​ര​ണ​ത്തെ തു​ട​ര്‍​ന്ന് ധാ​രാ​ളം പേ​ര്‍ മു​ല​പ്പാ​ല്‍ ദാ​നം ചെ​യ്യാ​ന്‍ സ​ജ്ജ​രാ​യി എ​ത്തു​ന്നു.

ഡീ​പ് ഫ്രീ​സ​റി​ലാ​ണ് പാ​ല്‍ ശീ​തീ​ക​രി​ച്ചു സൂ​ക്ഷി​ച്ചു വ​യ്ക്കു​ന്ന​ത്. പാ​സ്ചു​റൈ​സേ​ഷ​ന്‍ ക​ഴി​ഞ്ഞ പാ​ല്‍ ഏ​ക​ദേ​ശം നാ​ല് മു​ത​ല്‍ ആ​റg മാ​സം വ​രെ ഡീ​പ് ഫ്രീ​സ​റി​ല്‍ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ച്ചു വ​യ്ക്കാ​ന്‍ ക​ഴി​യും. തു​ട​ര്‍​ന്ന് ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് പാ​ല്‍ റ​ഫ്രി​ജ​റേ​റ്റ​റി​ലേ​ക്ക് മാ​റ്റും. ഇ​തി​ന് ശേ​ഷം പാ​ല്‍ സാ​ധാ​ര​ണ അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തി​ന് ശേ​ഷം കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ന​ല്‍​കും.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ എ​ന്‍​ഐ​സി​യു​വി​ല്‍ മി​ക്ക ദി​വ​സ​വും 100 കു​ഞ്ഞു​ങ്ങ​ള്‍ വ​രെ അ​ഡ്മി​റ്റാ​യി​ട്ടു​ണ്ടാ​കും. ഇ​തി​ന് പു​റ​മെ വാ​ര്‍​ഡു​ക​ളി​ലും റൂ​മു​ക​ളി​ലു​മാ​യി 90നും 100​നും ഇ​ട​യി​ല്‍ കു​ഞ്ഞു​ങ്ങ​ളു​ണ്ടാ​കും. ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള​തും മാ​സം തി​ക​യാ​തെ പ്ര​സ​വി​ച്ച​തു​മാ​യ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് എ​ന്‍​ഐ​സി​യു​വി​ല്‍ അ​ഡ്മി​റ്റ് ചെ​യ്യു​ക. പ​ല​വി​ധ​ത്തി​ലു​ള്ള ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും മ​റ്റു​മു​ള്ള അ​മ്മ​മാ​രും പ്ര​സ​വ​ത്തി​നെ​ത്തി​യി​ട്ടു​ണ്ടാ​കും. അ​വ​ര്‍​ക്ക് വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ പാ​ല്‍ കു​റ​വാ​യി​രി​ക്കും.

അ​വ​ര്‍​ക്കു​ണ്ടാ​കു​ന്ന കു​ഞ്ഞു​ങ്ങ​ള്‍​ക്കും മു​ല​പ്പാ​ല്‍ ബാ​ങ്ക് ത​ണ​ലാ​കും. എ​ന്നാ​ല്‍, പ്ര​ഥ​മ പ​രി​ഗ​ണ​ന മാ​സം തി​ക​യാ​തെ ജ​നി​ക്കു​ന്ന, ശ​രീ​ര​ഭാ​രം കു​റ​ഞ്ഞ കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​യി​രി​ക്കും. ഇ​ത്ത​രം കു​ഞ്ഞു​ങ്ങ​ള്‍​ക്ക് പൊ​ടി​പ്പാ​ല്‍ കൊ​ടു​ത്താ​ല്‍ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഡോ​ക്ട​ര്‍​മാ​രു​ടെ കൃ​ത്യ​മാ​യ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​മ്മ​യ്ക്ക് പാ​ലി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ല്‍ മാ​ത്ര​മാ​ണ് ഇ​ത്ത​രം കു​ഞ്ഞു​ങ്ങ​ള്‍​ക്ക് മു​ല​പ്പാ​ല്‍ ബാ​ങ്കി​ല്‍ നി​ന്ന് പാ​ല്‍ ന​ല്‍​കു​ക.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മു​ല​പ്പാ​ല്‍ ബാ​ങ്കി​ലേ​ക്ക് ഇ​നി​യും ധാ​രാ​ളം പാ​ല്‍ ആ​വ​ശ്യ​മു​ണ്ടെ​ന്ന് നി​യോ​നാ​റ്റോ​ള​ജി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​കെ.​എ​സ്. ദീ​പ പ​റ​ഞ്ഞു. എ​പ്പോ​ഴും അ​മ്മ​യു​ടെ സ്വ​ന്തം പാ​ല്‍ ത​ന്നെ​യാ​ണ് കു​ഞ്ഞി​ന് ഏ​റ്റ​വും മി​ക​ച്ച​തെ​ന്ന് കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മാ​തൃ​ശി​ശു വി​ഭാ​ഗം സൂ​പ്ര​ണ്ട് ഡോ. ​അ​രു​ണ്‍ പ്രീ​ത് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ടെ ഇ​വി​ടെ​യെ​ത്തി നി​ര​വ​ധി ത​വ​ണ പാ​ല്‍ ന​ല്‍​കി​യ ര​ണ്ട് അ​മ്മ​മാ​രെ മാ​തൃ​ശി​ശു കേ​ന്ദ്ര​ത്തി​ല്‍ ആ​ദ​രി​ച്ചി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യി 163 ത​വ​ണ പാ​ല്‍ ന​ല്‍​കി​യ ബാ​ലു​ശ്ശേ​രി ക​ണ്ണാ​ടി​പ്പൊ​യി​ല്‍ കെ.​പി. നി​വാ​സി​ല്‍ ര​ശ്മി ബി​ജേ​ഷ് ഇ​ന്ത്യ ബു​ക്സ് ഓ​ഫ് റെ​ക്കോ​ഡ്സി​ല്‍ ഇ​ടം പി​ടി​ച്ചി​രു​ന്നു.

മു​ല​പ്പാ​ല്‍ ദാ​ന​ം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം

ര​ക്തം ദാ​നം ചെ​യ്യു​ന്ന​ത് പോ​ലെ ത​ന്നെ​യാ​ണ് മു​ല​പ്പാ​ല്‍ ദാ​നം ചെ​യ്യു​ന്ന​തും. കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് അ​മ്മ​മാ​രി​ല്‍ നി​ന്ന് പാ​ല്‍ ശേ​ഖ​രി​ക്കു​ന്ന​ത്. ര​ക്ത​ദാ​നം പോ​ലെ ത​ന്നെ മു​ല​പ്പാ​ല്‍ ദാ​ന​വും പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ട​ണം. കൂ​ടു​ത​ല്‍ അ​മ്മ​മാ​ര്‍ ഇ​തി​ന് ത​യ്യാ​റാ​യി മു​ന്നോ​ട്ട് വ​രേ​ണ്ട​തു​ണ്ട്. പേ​രും നാ​ടും ഒ​ന്നും അ​റി​യി​ല്ലാ​ത്ത, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ള്‍​ക്ക് മു​ല​പ്പാ​ല്‍ ദാ​നം ചെ​യ്യു​ന്ന​ത് പു​ണ്യ​മാ​യി ക​രു​ത​പ്പെ​ടു​ന്നു​വെ​ന്ന് സി​എ​ല്‍​എം​സി കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ഷം​ന ഹ​നീ​ഫ് പ​റ​ഞ്ഞു.

മു​ല​യൂ​ട്ടു​ന്ന, ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത അ​മ്മ​മാ​രി​ല്‍ നി​ന്നാ​ണ് മു​ല​പ്പാ​ല്‍ സ്വീ​ക​രി​ക്കു​ക. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ഷ്‌​ക​ര്‍​ഷി​ച്ചി​രി​ക്കു​ന്ന എ​ച്ച്‌​ഐ​വി, ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​ഹെ​പ്പ​റ്റൈ​റ്റി​സ് സി ​എ​ന്നീ ര​ക്ത​പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി നെ​ഗ​റ്റീ​വാ​ണെ​ന്ന ഫ​ലം കൊ​ണ്ടു​വ​ന്നാ​ല്‍ മാ​ത്ര​മെ അ​മ്മ​മാ​രി​ല്‍ നി​ന്ന് മു​ല​പ്പാ​ല്‍ ശേ​ഖ​രി​ക്കൂ. ഇ​ങ്ങ​നെ ശേ​ഖ​രി​ക്കു​ന്ന പാ​ല്‍ ആ​ദ്യം പാ​സ്ചു​റൈ​സ് ചെ​യ്യും. ഇ​തി​ന് ശേ​ഷം മൈ​ന​സ് 20 ഡി​ഗ്രി​യി​ല്‍ അ​ത് സൂ​ക്ഷി​ച്ചു വ​യ്ക്കും. ഈ ​താ​പ​നി​ല​യി​ല്‍ പാ​ല്‍ സൂ​ക്ഷി​ക്കേ​ണ്ട​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്. ഇ​ത് മ​രു​ന്നു​പോ​ലെ ത​ന്നെ​യാ​ണ്. ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​ണ് പാ​ല്‍ ന​ല്‍​കു​ക.

Tags : nattu vishesham 3 381 babies nourished by the kindness

Recent News

Corehub Up