പാലക്കാട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അട്ടപ്പാടി മേഖലയുടെ സമഗ്ര വികസനത്തിനായി രൂപകല്പന ചെയ്ത തുണൈ കർമപദ്ധതിയുടെ ഭാഗമായി ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ നേതൃത്വത്തിൽ അദാലത്ത് നടത്തി. അദാലത്തിൽ 48 പരാതികൾ ലഭിച്ചു. പരാതി പരിഹരിക്കാനായുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
അദാലത്തിന് ശേഷം അട്ടപ്പാടിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ അവലോകനയോഗവും ചേർന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാതല ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം ഓരോമാസവും ബന്ധപ്പെട്ട ഓരോ ഗ്രാമപഞ്ചായത്തുകളിൽ നേരിട്ടെത്തി മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ജനപ്രതിനിധികളുടെ പങ്കാളിത്തതോടെ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് തുണൈ അദാലത്ത് നടത്തുന്നത്.
പുതൂർ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന അദാലത്തിൽ ഡെപ്യൂട്ടി കളക്ടർ എസ്.എസ്. അൽഫ, ഡെപ്യൂട്ടി കളക്ടർ എസ്. ശ്രീജിത്ത്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുഗൻ, അഗളി, ഷോളയൂർ, പുതൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ജില്ലാ തല ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുത്തു.
Tags : Attappadi nattuvisesham local news