x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സനി​നി​ധി​യി​ൽ നി​ന്ന് 5.59 കോ​ടി അ​നു​വ​ദി​ച്ചു


Published: November 5, 2025 11:30 PM IST | Updated: November 5, 2025 11:30 PM IST

ച​മ്പ​ക്കു​ളം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സനി​ധി​യി​ല്‍​നി​ന്ന് സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ലേ​ക്കാ​യി കു​ട്ട​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍നി​ന്നു 31.08. 2025 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച 4822 പേ​രി​ൽനി​ന്നാ​യി അ​ർ​ഹ​ത​യു​ള്ള​വ​രെ ക​ണ്ടെ​ത്തി 5.59 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ അ​റി​യി​ച്ചു.

1500 അ​പേ​ക്ഷ​ക​ളാ​ണ് കാ​ല​യ​ള​വി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​ൽ അ​പൂ​ർ​ണ​മാ​യ​തും അ​ന​ർ​ഹ​മാ​യ​തും ക​ണ്ടെ​ത്തി ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​വ​സാ​ന പാ​ദ​ത്തി​ൽ ല​ഭി​ച്ച കു​റെ അ​പേ​ക്ഷ​ക​ളി​ൻ​മേ​ലു​ള്ള അ​ന്വേ​ഷ​ണ​വും അ​ർ​ഹ​താ നി​ർ​ണ​യ​വും പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ല്ലി​ൽനി​ന്നും അ​റി​യി​ച്ച​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.

ഈ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​ർ​ഹ​ത​യും മ​റ്റും അ​റി​യു​ന്ന​തി​നും അ​പേ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി എംഎ​ൽഎ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും എംഎ​ൽഎ അ​റി​യി​ച്ചു.

Tags : Relief Fund nattuvisesham local news

Recent News

Corehub Up