x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​പ്പു​റ​ത്ത് 70 പേ​രെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി

വെബ് ഡെസ്ക്
Published: August 2, 2026 01:33 AM IST | Updated: August 2, 2026 01:33 AM IST

ക​ന​ത്ത മ​ഴ​യി​ൽ നി​ല​ന്പൂ​ർ ഗു​ഡ് ഹോ​പ് സ്കൂ​ളി​ന്‍റെ മ​തി​ൽ ത​ക​ർ​ന്ന നി​ല​യി​ൽ.

മ​ല​പ്പു​റം: ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ഏ​ത് സാ​ഹ​ച​ര്യ​വും നേ​രി​ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ എ​ല്ലാ വ​കു​പ്പു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി. സു​ര​ക്ഷ മു​ൻ​നി​ർ​ത്തി 13 കു​ടും​ബ​ങ്ങ​ളെ വി​വി​ധ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി.

മ​ഞ്ചേ​രി വി​ല്ലേ​ജി​ൽ വ​ലി​യ​ട്ടി​പ​റ​ന്പ് അ​ങ്ക​ണ​വാ​ടി​യി​ലും എ​ട​വ​ണ്ണ ചെ​റു​മ​ണ്ണ് അ​ങ്ക​ണ​വാ​ടി​യി​ലും പാ​ണ​ക്കാ​ട് മ​അ്ദി​നു​ൽ ഉ​ലൂം മ​ദ്ര​സ​യി​ലും നെ​ടി​യി​രു​പ്പ് ജി​ഡ​ബ്ല്യു​പി​എ​സ് സ്കൂ​ളി​ലും ആ​ണ് ക്യാ​ന്പു​ക​ൾ ആ​രം​ഭി​ച്ച​ത്. 24 പു​രു​ഷ​ൻ​മാ​രും 22 സ്ത്രീ​ക​ളും 20 കു​ട്ടി​ക​ളും നാ​ല് മു​തി​ർ​ന്ന​വ​രു​മു​ൾ​പ്പെ​ടെ 70 പേ​രെ​യാ​ണ് ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യ​ത്. അ​പ​ക​ട സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കോ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ മാ​റി താ​മ​സി​ക്ക​ണം. അ​ധി​കൃ​ത​ർ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ ഉ​ട​ൻ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റേ​ണ്ട​താ​ണ്.

പു​ഴ​ക​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും ജ​ലാ​ശ​യ​ങ്ങ​ളു​ടെ​യും സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന​വ​രും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. മീ​ൻ പി​ടി​ക്കു​ന്ന​ന​തി​നോ കു​ളി​ക്കു​ന്ന​തി​നോ തോ​ട്, പു​ഴ, മ​റ്റു ജ​ലാ​ശ​യ​ങ്ങ​ൾ, ഡാ​മു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​ക​രു​ത്. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണം. ക്യാ​ന്പു​ക​ളി​ൽ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.
ആ​ശ​ങ്ക​യി​ല്‍
മ​ല​യോ​രം

ക​രു​വാ​ര​കു​ണ്ട്: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മ​ഴ ക​ന​ത്തോ​ടെ ആ​ശ​ങ്ക. ഇ​ട​മു​റി​യാ​ത്ത മ​ഴ ശ​ക്തി​പ്രാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്ന കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​രു​ടെ പ്ര​വ​ച​നം മ​ല​യോ​ര ജ​ന​ത​യെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.മ​ണ്ണും ചെ​ളി​യും ഒ​ലി​പ്പു​ഴ​യി​ല്‍ വ​ന്ന​ടി​ഞ്ഞ് പു​ഴ​യു​ടെ ആ​ഴം കു​റ​ഞ്ഞ​തി​നാ​ല്‍ പു​ഴ​യോ​ര​വാ​സി​ക​ള്‍ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. മ​ണ​ല്‍​വാ​ര​ലി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഒ​ലി​പ്പു​ഴ​യി​ല്‍ മ​ണ​ല്‍​തി​ട്ട​ക​ളു​ണ്ടാ​യ​ത്. വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ള്ള​തി​നാ​ല്‍ പു​ഴ​യോ​ര​ങ്ങ​ളി​ലും മ​ല​മ​ട​ക്കു​ക​ളി​ലും വ​സി​ക്കു​ന്ന​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews relief camps

Recent News

Corehub Up