കുട്ടിക്കാനം മരിയന്‍ കോളജ് ഓട്ടോണമസ് സംഘടിപ്പിക്കുന്ന ഇന്റര്‍ കോളജ് ഫെസ്റ്റ് "സഹ്യ 2026' കോളജ് മാനേജര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
കുട്ടിക്കാനം: മരിയന്‍ കോളജ് ഓട്ടോണമസ് സംഘടിപ്പിക്കുന്ന ഇന്റര്‍ കോളേജ് ഫെസ്റ്റ് "സഹ്യ 2026'ന് ഉജ്വല തുടക്കം. കോളജ് മാനേജര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. അജിമോന് ജോര്‍ജ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റര്‍ ഫാ. തോമസ് ഏബ്രഹാം, സഹ്യ ഫാക്കല്‍റ്റി കോ-ഓര്‍ഡിനേറ്റര്‍മാരായ ജൂജി ജോര്‍ജ്, ഡോ. പ്രിജില്‍ മാത്യു, ചെയര്‍പേഴ്സണ്‍ അഷിത കെ. ചാക്കോ, സഹ്യ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ അലന് സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.
നീതിനിര്‍വഹണത്തിലെ അസമത്വങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പാനല്‍ ചര്‍ച്ചയും നടന്നു. കേരള ഹൈക്കോടതി മുന്‍ ജഡ്ജി കമാല്‍ പാഷാ, ദീപിക ചീഫ് കോ-ഓര്‍ഡിനേറ്റിംഗ് ഓഫീസര്‍ ഫാ. ജിനോ പുന്നമറ്റത്തില്‍, മാധ്യമ പ്രവര്ത്തകന് ഹാഷ്മി താജ് ഇബ്രാഹിം, സിസ്റ്റര്‍ അഡ്വ. ജോസിയ എന്നിവര്‍ പങ്കെടുത്തു. മാധ്യമപ്രവര്‍ത്തക ലക്ഷ്മി പദ്മ മേഡറേറ്ററായി.
നാളെ വരെ നടക്കുന്ന യുവജനോത്സവത്തില്‍ കേരളത്തിലുടനീളമുള്ള കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. മാനേജ്മെന്റ്, സോഷ്യല്‍ വര്‍ക്ക്, ടെക്, മീഡിയ, ടൂറിസം, വാണിജ്യ, ശാസ്ത്ര, സാമ്പത്തിക, സാംസ്കാരിക, സാമൂഹിക മേഖലകള്‍ തിരിച്ചുള്ള മത്സരങ്ങള്‍ മേളയില്‍ ഉണ്ടാകും. പ്രശസ്ത ഗായിക അഞ്ജു ജോസഫ് നയിക്കുന്ന സംഗീതനിശ, ജെആര്‍കെ ടീം അവതരിപ്പിക്കുന്ന മ്യൂസിക് ബാന്‍ഡ്, ഫിസിക്സ് വിഭാഗത്തിലെ കുട്ടികള്‍ സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രദര്‍ശനം എന്നിവ മേളയിലെ പ്രത്യേക ആകര്‍ഷണങ്ങളാണ്.
വിവിധ മത്സരങ്ങള്‍ക്കൊപ്പം സിപ് ലൈന്‍, കയാക്കിംഗ്, ബര്‍മ ബ്രിഡ്ജ്, സ്പൈഡര്‍ നെറ്റ് തുടങ്ങിയ സാഹസിക വിനോദങ്ങളും എല്ലാ ദിവസവും ഉണ്ടായിരിക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്.
Tags : Marian College nattuvishesham local news