x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​സ്റ്റ​റൊട്ടിക്കാൻ മാത്രം റോഡിനു ന​ടു​വിൽ ഒ​രു കെ​ട്ടി​ടം

വെബ് ഡെസ്ക്
Published: August 30, 2026 02:32 AM IST | Updated: August 30, 2026 02:32 AM IST

അ​മ​ര​വി​ള ജം​ഗ്ഷ​നു സ​മീ​പ​ത്തെ ടോ​ള്‍ പി​രി​വു കെ​ട്ടി​ടം.

നെ​യ്യാ​റ്റി​ന്‍​ക​ര : പോ​സ്റ്റ​റു​ക​ള്‍ പ​തി​പ്പി​ക്കാ​ന്‍ ദേ​ശീ​യ പാ​ത​യു​ടെ മ​ധ്യ​ത്താ​യി സ​ര്‍​ക്കാ​ര്‍ വ​ക കെ​ട്ടി​ടം. അ​മ​ര​വി​ള ജം​ഗ്ഷ​നു സ​മീ​പ​ത്താ​യി റോ​ഡി​നു മ​ധ്യ​ഭാ​ഗ​ത്ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്പ് നി​ര്‍​മി​ച്ച ടോ​ള്‍ പി​രി​വു കെ​ട്ടി​ട​മാ​ണ് നി​ല​വി​ല്‍ പോ​സ്റ്റ​റു​ക​ള്‍ പ​തി​പ്പിക്കാ​നു​ള്ള ഇ​ട​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

നെ​യ്യാ​റി​നു കു​റു​കെ പു​തി​യ പാ​ലം നി​ര്‍​മി​ച്ച​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ടോ​ള്‍ പി​രി​വി​നാ​യി ഈ ​ഒ​റ്റ മു​റി കെ​ട്ടി​ടം പ​ണി ക​ഴി​പ്പി​ച്ചത്. ഏ​റെ തി​ര​ക്കു​ള്ള പാ​ത​യി​ലെ ടോ​ള്‍ പി​രി​വ് അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നും ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​കു​മെ​ന്നു​മൊ​ക്കെ​യു​ള്ള നി​ര​ന്ത​ര പ​രാ​തി​ക​ളെ​ത്തു​ട​ര്‍​ന്ന് ടോ​ള്‍ പി​രി​വ് തൊ​ട്ട​ടു​ത്ത ഗ്രാ​മം ജം​ഗ്ഷ​നി​ലേ​യ്ക്ക് മാ​റ്റി.

അ​വി​ടെ​യും അ​ധി​ക​കാ​ലം ടോ​ള്‍ പി​രി​വ് നി​ല​നി​ന്നി​ല്ല. അ​മ​ര​വി​ള​യി​ല്‍ നി​ര്‍​മി​ച്ച കെ​ട്ടി​ടം ക്ര​മേ​ണ ആ​രും തി​രി​ഞ്ഞു നോ​ക്കാ​തെ​യാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പോ​സ്റ്റ​റു​ക​ൾ കൊണ്ട് ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രു​ക​ൾ നിറയും. മ​റ്റു സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലും പോ​സ്റ്റ​റു​ക​ള്‍​ക്ക് കു​റ​വി​ല്ല.

Tags : Nattuvishesham DistrictNews DeepikaNews building

Recent News

Corehub Up