ഇരിട്ടി: ഇലക്ഷൻ സെപ്ഷൽ ഡ്രൈവിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ വില്പനയ്ക്കായി വീട്ടിൽ ശേഖരിച്ചു വച്ച വിദേശമദ്യ ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.
അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ് സ്വദേശി ജിജിയെയാണ് (45) ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. വാടക വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനുള്ളിൽ പ്രത്യേക അറ നിർമിച്ച് ഇതിലായിരുന്നു മദ്യശേഖരം ഒളിപ്പിച്ചു വച്ചിരുന്നത്. 14.50 ലിറ്റർ മദ്യവും 23750 രൂപയും പോലീസ് പിടിച്ചെടുത്തു.
റൂറൽ എസ്പി അനൂജ് പലിവാൾ, ഇരിട്ടി ഡിവൈഎസ്പി രാജേഷ് എന്നിവരുടെ മേൽനോട്ടത്തിൽ ഇരിട്ടി എസ്എച്ച് ഒ സിജിത്തിന്റെ നിർദേശപ്രകാരം എസ്ഐ കെ. ഷറഫുദ്ദീനും സംഘവുമായിരുന്നു പരിശോധന നടത്തിയത്. ഇരിട്ടി സ്റ്റേഷനിലെ എസ്ഐ എസ്. പ്രവീൺ, സിപിഒ ശിഹാബുദ്ദീൻ, നിസാമുദ്ദീൻ, രമ്യ, ഇരിട്ടി ഡിവൈഎസ്പി സ്ക്വാഡിലെ ജയദേവ് എന്നിവരും ഉണ്ടായിരുന്നു.
Tags : nattu vishesham foreign liquor seized from house