x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണംവി​ട്ട കാ​ർ വീ​ടി​ന്‍റെ പോ​ർ​ച്ചി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി

വെബ് ഡെസ്ക്
Published: September 12, 2026 10:53 PM IST | Updated: September 12, 2026 10:53 PM IST

ഇ​ടു​ക്കി ച​പ്പാ​ത്തി​നു സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വ​ർ​ക്ക്‌​ഷോ​പ്പി​ന്‍റെ​യും വീ​ടി​ന്‍റെ​യും പോ​ർ​ച്ചി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യനില​യി​ൽ.

ചെ​റു​തോ​ണി: ഇ​ടു​ക്കി ച​പ്പാ​ത്തി​നു സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വ​ർ​ക്ക്‌​ഷോ​പ്പി​ന്‍റെ​യും വീ​ടി​ന്‍റെ​യും പോ​ർ​ച്ചി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

ഇ​ടു​ക്കി സ്വ​ദേ​ശി ഷാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ർ​ക്ക്‌​ഷോ​പ്പി​നും സ​നീ​ഷ് എ​വ​റ​സ്റ്റി​ന്‍റെ വീ​ടി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. കോ​ഴി​മ​ല സ്വ​ദേ​ശി​യു​ടെ കാ​ർ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന ബ​ന്ധു​വി​നെ എ​യ​ർ​പോ​ർ​ട്ടി​ൽ യാ​ത്ര​യാ​ക്കി​യ ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

ഇ​ടു​ക്കി ച​പ്പാ​ത്തി​ന്‍റെ അ​രി​കി​ലു​ള്ള ക​ലു​ങ്കി​ൽ ഇ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് വ​ർ​ക്ക്‌​ഷോ​പ്പി​ന്‍റെ​യും വീ​ടി​ന്‍റെ​യും മു​ൻ​വ​ശ​ത്തെ പോ​ർ​ച്ചി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.പ​രി​ക്കേ​റ്റ​വ​രെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ പ്പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews car lost

Recent News

Corehub Up