മുക്കം: ശക്തമായ മഴയെ തുടർന്ന് തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. കാരശേരി പഞ്ചായത്തിലെ മുരിങ്ങം പുറായി പൊടുവണ്ണിക്കൽ അസീസിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്.
തിങ്കളാഴ്ച രാവിലെ 11 ന്നോടെയായിരുന്നു അപകടം. അപകട സമയത്ത് വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി.
വീടിന് മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ പൂർണമായും തകർന്നു. പഞ്ചായത്ത് അംഗങ്ങളായ ജംഷിദ് ഒളകര, അമീന ബാനു, സി.കെ. വിജീഷ്, സീനത്ത് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
Tags : nattu vishesham coconut tree collapsed