കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പട്ടണത്തിലെ ഗതാഗത പ്രയാസം ഒഴിവാക്കുന്നതിന് എത്രയും പെട്ടെന്ന് ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഹൊസ്ദുര്‍ഗ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ആലാമിപള്ളി നഗരസഭ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനം ജില്ലാകമ്മിറ്റിയംഗം എ. ശബരീശന് ഉദ്ഘാടനം ചെയ്തു. സുനില്‍ ആവിക്കര അധ്യക്ഷത വഹിച്ചു.
വി. സുകുമാരന്‍, മഹമൂദ് മുറിയനാവി, കെ.വി. ദിനേശന്, ടി. സത്യന്, സി. ബീനീഷ്, സോണിയ ജോസഫ്, പുഷ്പ കൊളവയല്‍, പി. പ്രഭാകരന്, പി.വി. സുനിത, രാജേഷ് കുറുന്തൂര്‍, മനോജ് കരുവളം എന്നിവര്‍ പ്രസംഗിച്ചു.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയികളായ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. ഭാരവാഹികള്‍: സുനില്‍ ആവിക്കര-പ്രസിഡന്റ്, ബീനീഷ്-വൈസ്പ്രസിഡന്റ്, മനോജ് കരുവളം-സെക്രട്ടറി, സോണിയ ജോസഫ്-ജോയിന്റ് സെക്രട്ടറി, പി. പ്രഭാകരന്-ട്രഷറര്‍.