ജസ്റ്റിന് ജോസ്
ചെറുതോണി: ഗ്യാസ് സിലിണ്ടറിൽനിന്നു തീ പടർന്ന് പൊള്ളലേറ്റ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കരിമ്പന്‍ കൊട്ടാരത്തില്‍ ജസ്റ്റിന് ജോസ് (37) ആണ് മരിച്ചത്.
കഴിഞ്ഞ 22ന് രാത്രി 9.30ഓടെയാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടർ മാറ്റിസ്ഥാപിക്കുന്നതിനിടെ വാഷര്‍ തകരാറായി തീ പടര്‍ന്നുപിടിച്ചതാണ് അപകട കാരണം.
പൊള്ളലേറ്റ മാതാവ് ജോളി ജോസും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസമയം അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചികിത്സയിലിരുന്ന ജസ്റ്റിന് ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. സംസ്കാരം പിന്നീട്. ഭാര്യ: സീന. മകന്: ജെറോണ്‍.
Tags : nattuvishesham district news