x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടു​വ​യ്ക്ക് വ​ച്ച​ത് പു​ലി​ക്ക് കൊ​ണ്ടു


Published: June 30, 2026 12:25 AM IST | Updated: June 30, 2026 12:25 AM IST

വ​ണ്ടി​പ്പെ​രി​യാ​ര്‍ അ​ര​ണ​ക്ക​ല്‍ ഗ്രാ​മ്പി ഒ​ന്നാം ന​മ്പ​ര്‍ ഡി​വി​ഷ​നി​ല്‍ സ്ഥാ​പി​ച്ച കൂ​ട്ടി​ല്‍ കു​ടു​ങ്ങി​യ പു​ലി.

വ​ണ്ടി​പ്പെ​രി​യാ​ര്‍: ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ല്‍ പു​ലി കു​ടു​ങ്ങി. അ​ര​ണ​ക്ക​ല്‍ ഗ്രാ​മ്പി എ​സ്റ്റേ​റ്റ് ഒ​ന്നാം ന​മ്പ​ര്‍ ഡി​വി​ഷ​നി​ല്‍ സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് നാ​ലു വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള ആ​ണ്‍ പു​ലി ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് കു​ടു​ങ്ങി​യത്.

സി​റി​യ​ക് തോ​മ​സ് എം​എ​ൽ​എ​യു​ടെ​യും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പ്ര​ദേ​ശ​ത്ത് ഭീ​തി​വി​ത​ച്ച ക​ടു​വ​യെ ല​ക്ഷ്യ​മി​ട്ട് കൂ​ട് സ്ഥാ​പി​ച്ച​ത്.

പ​രി​ശോ​ധ​ന​യി​ൽ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ പു​ലി​യെ ഗൂ​ഡ്രി​ക്ക​ല്‍ റേ​ഞ്ചി​ലെ ഉ​ള്‍​വ​ന​ത്തി​ല്‍ തു​റ​ന്നു​വി​ടാ​ൻ കോ​ട്ട​യം ഡി​എ​ഫ്ഒ പ്ര​ഭു​ല്‍ അ​ഗ​ര്‍​വാ​ൾ നി​ർ​ദേ​ശം ന​ൽ​കി. റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ദി​ലീ​ഫ് ബ​ഷീ​ർ, ഡി. ​ബെ​ന്നി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സ് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി.

Tags : nattuvishesham district news

Recent News

Corehub Up