വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്കൂള്‍ നടത്തിയ ഫ്രൂട്ട് ഫെസ്റ്റ്.
കട്ടപ്പന: ഹൈറേഞ്ചില്‍ സുലഭമായി ലഭിക്കുന്ന പഴവര്‍ഗങ്ങളുടെ മൂല്യവര്‍ധിത ഉപയോഗ സാധ്യതകള്‍ പരിചയപ്പെടുത്തി വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്കൂളിൽ ഫ്രൂട്ട് ഫെസ്റ്റ് നടത്തി.
നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ കൃഷിചെയ്യുന്ന വിവിധ പഴവര്‍ഗങ്ങളുടെ പ്രദര്‍ശനവും നടന്നു. കാലവര്‍ഷത്തില്‍ നശിച്ചുപോകുന്ന ചക്ക, മാങ്ങ തുടങ്ങിയ പഴവര്‍ഗങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റാനാകുമെന്ന ബോധവത്കരണം പൊതുസമൂഹത്തില്‍ സൃഷ്ടിക്കുന്നതിനും അത്തരം ഉത്പന്നങ്ങളെ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെടുത്തി ജില്ലയുടെ വികസനത്തിന് പുതിയ സാധ്യതകള്‍ തുറന്നുകാട്ടുന്നതിനുമാണ് ഫ്രൂട്ട് ഫെസ്റ്റ് സംഘടിപ്പിച്ചത്.
അസി. മാനേജര്‍ ഫാ. ആല്‍ഫ്രഡ് നടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കട്ടപ്പന എഇഒ സി. രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര് ബിനോയി മാത്യു, നഗരസഭാ കൗണ്‍സിലര്‍മാരായ ഷാജി കൂത്തോടി, ബീന സിബി, പി. ആര്. രമേശ്, സന്തോഷ് ഓലിനാല്‍, കെ.പി. സുമോദ്, പൂര്‍വവിദ്യാര്‍ഥി പ്രതിനിധി ഷാജി പാലത്തിനാല്‍, വെള്ളയാംകുടി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ബിജോ ജോസഫ്, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് വിന്‍സി തോമസ്, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ്, എല്‍പി സ്കൂള്‍ ഹെഡ്മാസ്റ്റര് സൈജു ജോസഫ്, പിടിഎ ഭാരവാഹികളായ ജയിംസ് വര്‍ഗീസ്, ടി.എച്ച്. ജിന്‍സിമോള്‍ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattuvishesham district news