x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​​ക്ക​​യി​​ലേ​​ക്ക് ചാ​​ടി​​യ യു​​വാ​​വി​​നെ സാ​​ഹ​​സി​​ക​​മാ​​യി ര​​ക്ഷി​​ച്ച് ഫ​​യ​​ർ​​ഫോ​​ഴ്സ്


Published: June 30, 2026 12:44 AM IST | Updated: June 30, 2026 12:44 AM IST

കൊ​​ക്ക​​യി​​ലേ​​ക്ക് ചാ​​ടി​​യ യു​​വാ​​വി​​നെ ഫ​​യ​​ർ​​ഫോ​​ഴ്സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ര​​ക്ഷി​​ച്ച് ദേ​​ശീ​​യ​​പാ​​ത​​യി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ന്നു.

പെ​​രു​​വ​​ന്താ​​നം: മാ​​ന​​സി​​കാ​​സ്വാ​​സ്ഥ്യ​​ത്തെ തു​​ട​​ർ​​ന്ന് കൊ​​ക്ക​​യി​​ലേ​​ക്ക് ചാ​​ടി​​യ യു​​വാ​​വി​​ന് ര​​ക്ഷ​​ക​​രാ​​യി ഫ​​യ​​ർ​​ഫോ​​ഴ്സ്. ദേ​​ശീ​​യ​​പാ​​ത​​യി​​ൽ പു​​ല്ലു​​പാ​​റ​​യ്ക്ക് സ​​മീ​​പം ഞാ​​യ​​റാ​​ഴ്ച രാ​​ത്രി 11ാടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. കോ​​ട്ട​​യം ക​​ല്ല​​റ സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​നെ ചെ​​ന്നൈ​​യി​​ൽ ചി​​കി​​ത്സ​​യ്ക്കാ​​യി കൊ​​ണ്ടു​​പോ​​കും വ​​ഴി​​യാ​​ണ് നാ​​ടി​​നെ മു​​ൾ​​മു​​ന​​യി​​ലാ​​ക്കി​​യ സം​​ഭ​​വം അ​​ര​​ങ്ങേ​​റി​​യ​​ത്.

സ്വ​​കാ​​ര്യ വാ​​ഹ​​ന​​ത്തി​​ൽ യാ​​ത്ര ചെ​​യ്യു​​ക​​യാ​​യി​​രു​​ന്ന യു​​വാ​​വ് പ്രാ​​ഥ​​മി​​ക ആ​​വ​​ശ്യം നി​​റ​​വേ​​റ്റാ​​ൻ പു​​റ​​ത്തി​​റ​​ങ്ങ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. കാ​​ർ നി​​ർ​​ത്തി​​യ ഉ​​ട​​ൻ​​ത​​ന്നെ സ​​മീ​​പ​​ത്തെ കൊ​​ക്ക​​യി​​ലേ​​ക്ക് യു​​വാ​​വ് എ​​ടു​​ത്തു​​ചാ​​ടി. വാ​​ഹ​​ന​​ത്തി​​ലു​​ള്ള​​വ​​ർ ഭ​​യ​​ന്നു​​വി​​റ​​ച്ച് അ​​ല​​റി വി​​ളി​​ച്ചു. കൂ​​രി​​രു​​ട്ടും മൂ​​ട​​ൽ​​മ​​ഞ്ഞും ചാ​​റ്റ​​ൽ മ​​ഴ​​യും മൂ​​ലം ഒ​​ന്നും കാ​​ണാ​​നാ​​വാ​​ത്ത സാ​​ഹ​​ച​​ര്യം. തു​​ട​​ർ​​ന്ന് പെ​​രു​​വ​​ന്താ​​നം പോ​​ലീ​​സി​​ലും പീ​​രു​​മേ​​ട് ഫ​​യ​​ർ​​ഫോ​​ഴ്സി​​ലും വി​​വ​​രം അ​​റി​​യി​​ച്ചു.

അ​​ഗാ​​ധ​​മാ​​യ കൊ​​ക്ക​​യി​​ലേ​​ക്ക് ചാ​​ടി​​യ യു​​വാ​​വി​​ന്‍റെ യാ​​തൊ​​രു വി​​വ​​ര​​വും ആ​​ർ​​ക്കു​​മ​​റി​​യി​​ല്ലാ​​യി​​രു​​ന്നു. ശ​​ര​​വേ​​ഗ​​ത്തി​​ൽ പാ​​ഞ്ഞെ​​ത്തി​​യ പീ​​രു​​മേ​​ട് ഫ​​യ​​ർ​​ഫോ​​ഴ്സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ജീ​​വ​​ൻ പ​​ണ​​യം വ​​ച്ച് കൊ​​ക്ക​​യി​​ലേ​​ക്ക് ഇ​​റ​​ങ്ങാ​​ൻ തീ​​രു​​മാ​​നി​​ച്ചു. എ​​ല്ലാ സ​​ഹാ​​യ​​വു​​മാ​​യി പെ​​രു​​വ​​ന്താ​​നം പോ​​ലീ​​സും ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.

കാ​​ട്ടു​​മു​​ള്ളും പൊ​​ന്ത​​ക്കാ​​ടു​​ക​​ളും നി​​റ​​ഞ്ഞ അ​​ഗാ​​ധ ഗ​​ർ​​ത്ത​​ത്തി​​ലേ​​ക്ക് വ​​ട​​ത്തി​​ന്‍റെ​​യും ക​​യ​​റി​​ന്‍റെ​​യും സ​​ഹാ​​യ​​ത്തോ​​ടെ ഫ​​യ​​ർ​​ഫോ​​ഴ്സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഇ​​റ​​ങ്ങി. ഒ​​ടു​​വി​​ൽ പ​​രി​​ക്കു​​ക​​ളോ​​ടെ കാ​​ട്ടു​​ചെ​​ടി​​ക​​ൾ​​ക്കി​​ട​​യി​​ൽ ഉ​​ട​​ക്കി​​ക്കി​​ട​​ന്ന യു​​വാ​​വി​​നെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ക​​ണ്ടെ​​ത്തി. മ​​ണി​​ക്കൂ​​റു​​ക​​ൾ നീ​​ണ്ട അ​​തി​​സാ​​ഹ​​സി​​ക​​മാ​​യ പ​​രി​​ശ്ര​​മ​​ത്തി​​നൊ​​ടു​​വി​​ൽ യു​​വാ​​വി​​നെ പു​​റ​​ത്തെ​​ത്തി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

ഒ​​രു നാ​​ടി​​നെ​​യാ​​കെ മു​​ൾ​​മു​​ന​​യി​​ൽ നി​​ർ​​ത്തി​​യെ​​ങ്കി​​ലും ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ മ​​നഃ​​സാ​​ന്നി​​ധ്യ​​വും അ​​വ​​സ​​രോ​​ചി​​ത ഇ​​ട​​പെ​​ട​​ലും മൂ​​ലം യു​​വാ​​വി​​ന്‍റെ ജീ​​വ​​ൻ തി​​രി​​ച്ചു​​കി​​ട്ടി​​യ​​തി​​ന്‍റെ സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് വീ​​ട്ടു​​കാ​​രും നാ​​ട്ടു​​കാ​​രും. വീ​​ഴ്ച​​യി​​ൽ പ​​രി​​ക്കേ​​റ്റ യു​​വാ​​വി​​നെ മു​​ണ്ട​​ക്ക​​യ​​ത്ത് സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

Tags : nattuvishesham district news

Recent News

Corehub Up