ഒരുലക്ഷം രൂപയുടെ പുസ്തകങ്ങള്‍ സംഭാവനയായി നല്കിയ ആന്റണി സേവ്യറിനെ നെടുങ്കണ്ടം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ ആദരിക്കുന്നു.
നെടുങ്കണ്ടം: വായനപക്ഷാചരണത്തിന്റെ ഭാഗമായി നെടുങ്കണ്ടം പബ്ലിക് ലൈബ്രറി പുസ്തക സമാഹരണ യജ്ഞം സംഘടിപ്പിച്ചു.
യജ്ഞത്തില്‍ ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ ലൈബ്രറിക്ക് സംഭാവനയായി നല്കിയ നെടുങ്കണ്ടം കൊച്ചുപറമ്പില്‍ ആന്റണി സേവ്യര്‍ പുസ്തകസ്നേഹികള്‍ക്ക് മാതൃകയായി. ആന്റണി തന്റെ പുസ്തകശേഖരം അപ്പാടെ ലൈബ്രറി ഭാരവാഹികള്‍ക്ക് കൈമാറുകയായിരുന്നു.
ലൈബ്രറി പ്രസിഡന്റ് ടോം ലൂക്കോസിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി രമേശ് കൃഷ്ണന് ആന്റണി സേവ്യറിനെ ആദരിച്ചു. ആയുഷ്കാല അംഗത്വവും അദ്ദേഹത്തിന് നല്കി.
യോഗത്തില്‍ നെടുങ്കണ്ടത്തെ എഴുത്തുകാരായ രതീഷ് നെടുങ്കണ്ടം, ശ്രീജിത്ത് ശ്രീഹരി, ലേഖ ത്യാഗരാജന്, ജീവ ജിജോ എന്നിവരെയും ആദരിച്ചു. സഞ്ചാര സാഹിത്യകാരി ഡോ. മിത്ര സതീഷ്, എഴുത്തുകാരന് ടി.സി. രാജേഷ്, സിന്ധു, അഡ്വ. കെ.പി. രാധാകൃഷ്ണന്, പി.കെ. സജീവ്, ഡോ. രാജമ്മ പ്രസാദ്, കെ. ഹരി, എസ്. മനോജ് എന്നിവര്‍ പ്രസംഗിച്ചു.
Tags : nattuvishesham district news