BENNY
തൊടുപുഴ: വെങ്ങല്ലൂരില്‍ പിക്കപ്പ് വാന്‍ ഇടിച്ച് കാല്നടയാത്രക്കാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ ആവോലി നടുക്കര പുലിമല ബെന്നി വര്‍ക്കി (62) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെ സ്മിത ആശുപത്രിക്ക് മുമ്പിലായിരുന്നു സംഭവം. പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയ്ക്ക് ചായ വാങ്ങി തിരികെ റോഡ് മുറിച്ചു കടക്കുന്നതിനിടെ തൊടുപുഴയിൽനിന്നു മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ബെന്നിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സംസ്കാരം പിന്നീട്. ഭാര്യ: റൂബി. മക്കള്‍: ആഷ്ന (കാനഡ), അലീന (ദുബായ്).
Tags : nattuvishesham district news