കൊലുമ്പൻ സാംസ്കാരിക സമിതിയുടെ പ്രവർത്തനോദ്ഘാടനം ഇടുക്കി ജില്ലാ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിക്കുന്നു.
ചെറുതോണി: വനവാസി സമൂഹത്തിന്റെ സമൂല ഉന്നമനം ലക്ഷ്യമാക്കി രൂപീകരിച്ച കൊലുമ്പൻ സാംസ്ക്കാരിക സമിതിയുടെ പ്രവർത്തനോദ്ഘാടനം ഇടുക്കി ജില്ലാ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടന്ന പ്രഥമ സമ്മേളനത്തിൽ മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിച്ചു.
ആധുനിക കേരളത്തിന്റെ വെളിച്ചത്തിന് കാരണക്കാരനായ പുണ്യജന്മത്തെ ചരിത്രത്തിൽ അർഹമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള ദൗത്യമാണ് കൊലുമ്പൻ സാംസ്കാരിക സമിതി ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളാപ്പാറയിലെ കൊലുമ്പൻ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു സമ്മേളനം. കോവിൽമല രാജാവ് രാമൻ രാജമന്നാൻ അധ്യക്ഷത വഹിച്ചു.
കൊലുമ്പൻ സാംസ്കാരിക സമിതി രക്ഷാധികാരി കെ.എൻ. രാജു, സെക്രട്ടറി എം.ടി. ഷിബു, വൈസ് ചെയർമാൻ ടി.കെ. ബാലകൃഷ്ണൻ, രഘു സി. ഓലിക്കൽ, സുമേഷ് പനംചുവട്ടിൽ, സുജ രാജപ്പൻ, മനോജ് തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
Tags : nattuvishesham district news