കാട്ടുപന്നിക്കൂട്ടം നശിപ്പിച്ച കമുകിൻ തൈകളുമായി തെക്കേമറ്റം സണ്ണി. സമീപം കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ.
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. തിരുമേനി മുതുവത്തെ തെക്കേമറ്റം സണ്ണിയുടെ നൂറോളം കമുകിൻ തൈകളാണ് കഴിഞ്ഞ രാത്രി കാട്ടുപന്നികൾ നശിപ്പിച്ചത്. മൂന്നും നാലും വർഷം പ്രായമുള്ള കമുകിൻ തൈകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.
പല പ്രദേശങ്ങളും കൃഷി ചെയ്യാതെ ഇട്ടിരിക്കുന്നത് കാട്ടുപന്നിയുടെ ആവാസ കേന്ദ്രമായി മാറുകയാണ്. അതുകൊണ്ടുതന്നെ എംപാനൽ ഷൂട്ടർമാർക്കും നിയന്ത്രിക്കാൻ പറ്റാത്ത വിധത്തിൽ കാട്ടുപന്നി പെരുകിക്കൊണ്ടിരിക്കുന്നു.
പന്നിയുടെ ആക്രമണം ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ കൃഷിയിടം പരിശോധിച്ച് കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് സണ്ണി മാത്യുവിന്റെ കൃഷിയിടം സന്ദർശിച്ച ചെറുപുഴ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ പറഞ്ഞു.
Tags :