x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​നേ​ഹ​ഭ​വ​നം ആ​ദി​വാ​സി കു​ടും​ബ​ത്തി​ന്

വെബ് ഡെസ്ക്
Published: October 11, 2026 11:19 PM IST | Updated: October 11, 2026 11:19 PM IST

ഡോ. എം.​എ​സ്. സു​നി​ല്‍ ഭ​വ​ന​ര​ഹി​ത​രാ​യ​വ​ര്‍​ക്ക് പ​ണി​തു ന​ല്‍​കു​ന്ന 387 -ാമ​ത് സ്‌​നേ​ഹ​ഭ​വ​നം ളാ​ഹ മ​ഞ്ഞ​ത്തോ​ട് ആ​ദി​വാ​സി ഉ​ന്ന​തി​യി​ല്‍ രാ​ജ​കു​മാ​ര​ന്‍റെ കു​ടും​ബ​ത്തി​ന് നൽകുന്ന ചടങ്ങ് പ​

പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക ഡോ.​എം.​എ​സ്. സു​നി​ല്‍ ഭ​വ​ന​ര​ഹി​ത​രാ​യ കു​ടി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന നി​രാ​ലം​ബ​ര്‍​ക്ക് പ​ണി​തു ന​ല്‍​കു​ന്ന 387 മ​ത് സ്‌​നേ​ഹ​ഭ​വ​നം സു​നി​ല്‍ സ്റ്റാ​ന്‍​ലി​യു​ടെ​യും ബി​നു സു​നി​ലി​ന്‍റെ​യും സ​ഹാ​യ​ത്താ​ല്‍ ആ​ദി​വാ​സി കു​ടും​ബ​ത്തി​നു നി​ര്‍​മി​ച്ചു ന​ല്‍​കി.

സു​നി​ലി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ സാ​ല​മ്മ​യു​ടെ​യും, സ്റ്റാ​ന്‍​ലി​യു​ടെ​യും സ്മ​ര​ണ​യ്ക്കാ​യി ളാ​ഹ മ​ഞ്ഞ​ത്തോ​ട് ആ​ദി​വാ​സി ഉ​ന്ന​തി​യി​ല്‍ രാ​ജ​കു​മാ​ര​ന്‍റെ ഒ​മ്പ​തം​ഗ കു​ടും​ബ​ത്തി​നാ​ണ് വീ​ട് ന​ൽ​കി​യ​ത്. വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​ന ചടങ്ങ് പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ ഉദ്ഘാടനം ചെയ്തു.

സ്വ​ന്ത​മാ​യി കു​ടി​ലു​ക​ള്‍ പോ​ലും ഇ​ല്ലാ​തെ ഉ​ള്‍​വ​ന​ങ്ങ​ളി​ല്‍ താ​മ​സി​ച്ചി​രു​ന്ന മ​ല​മ്പ​ണ്ടാ​ര വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് മ​ഞ്ഞ​ത്തോ​ട് വ​ന​മേ​ഖ​ല​യി​ല്‍ അ​നു​വ​ദി​ച്ച ഭൂ​മി​യി​ൽ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന മൂ​ന്നാ​മ​ത്തെ വീ​ടാ​ണ് ഇ​വ​ര്‍​ക്കാ​യി ന​ല്‍​കി​യ​ത്. പ​ത്ത​നം​തി​ട്ട ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി സ​ബ് ജ​ഡ്ജ് ആ​നി വ​ര്‍​ഗീ​സ്, പ്രോ​ജ​ക്‌​ട് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ കെ.​പി. ജ​യ​ലാ​ല്‍, പി.​എ​സ്. സ​തീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up