x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ദീ​പ​ശി​ഖ​യോ​ടൊ​പ്പം മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ച്ചു

വെബ്ഡെസ്ക്
Published: September 7, 2026 08:18 AM IST | Updated: September 7, 2026 08:18 AM IST

nattu vishesham

കൊ​ടു​ങ്ങ​ല്ലൂ​ർ: കേ​ര​ള പോ​ലീ​സ് സ്പോ​ർ​ട്സ് മീ​റ്റി​ന്‍റെ ഭാ​ഗ​മാ​യി കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ദീ​പ​ശി​ഖ​യോ​ടൊ​പ്പം മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ച്ചു.

എ​സ്പി​സി, എ​ൻ​സി​സി, എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് എ​ന്നി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത മാ​ര​ത്ത​ണി​ൽ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​നോ​ടൊ​പ്പം പോ​ലീ​സ് മേ​ധാ​വി​ക​ളും സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ജ​ന​മൈ​ത്രി പ്ര​വ​ർ​ത്ത​ക​രും ഹൈ​വേ സു​ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും അ​ണി​ചേ​ർ​ന്നു. വാ​ദ്യ​മേ​ള​ങ്ങ​ൾ കൊ​ഴു​പ്പേ​കി. തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ൻ മൈ​താ​നി​യി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം കാ​യി​ക യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഹ​ണി പീ​താം​ബ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി ടി. ​നാ​രാ​യ​ണ​ൻ, തൃ​ശൂ​ർ എ​സ്പി മു​ഹ​മ്മ​ദ് ന​ദി​മു​ദ്ദീ​ൻ, ടി.​എ​സ്. സ​ജീ​വ​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത് സു​നി​ൽ, ഡാ​വി​ഞ്ചി സു​രേ​ഷ്, ഗീ​താ റാ​ണി, ഡി​വൈ​എ​സ്പി ര​തീ​ഷ്കു​മാ​ർ, സി​ഐ ഇ.​ആ​ർ. ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​തു​ൽ മോ​ഹ​ൻ, അ​രാ​ഫ​ത്ത്, സു​മേ​ഷ്, ജ​ന​മൈ​ത്രി അം​ഗ​ങ്ങ​ളാ​യ കെ.​പി. സു​നി​ൽ​കു​മാ​ർ, ഉ​ണ്ണി പ​ണി​ക്ക​ശേ​രി, കെ.​ആ​ർ. ര​ണ​ദീ​പ​ൻ, പി.​ആ​ർ. ബാ​ബു. നൗ​ഫ​ൽ, ഇ.​ജെ. വ​ൽ​സ​ൻ, ശ്രീ​ജി​ത്ത്, കെ.​കെ.​രാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തു​ട​ർ​ന്ന് ആ​ഡം​ബ​ര ബു​ള്ള​റ്റു​ക​ളു​ടെ​യും സൈ​ക്കി​ളു​ക​ളു​ടേ​യും അ​ക​മ്പ​ടി​യോ​ടെ ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ളും നാ​ട​ൻ പാ​ട്ടു​ക​ളും കൈ​കൊ​ട്ടി​ക്ക​ളി​യും ഉ​ണ്ടാ​യി​രു​ന്നു.

Tags : nattu vishesham marathon accompanied ceremonial torch

Recent News

Corehub Up