കൂടരഞ്ഞി:പൂവാറൻതോട്ടിലെ ഉന്നത പ്രദേശങ്ങളിലെ കുടുംബങ്ങൾക്കിടയിൽ പനി വ്യാപകമായ സാഹചര്യത്തിൽ പഞ്ചായത്തിന്റെ ആവശ്യപ്രകാരം കൂടരഞ്ഞി ഫാമിലി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ പൂവാറൻതോട് ആനക്കല്ലംപാറ ഫോറസ്റ്റ് ഓഫീസിൽ അടിയന്തര മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റോയി ആക്കേൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ദിവ്യ, ഹൗസ് സർജൻ ഡോ. അസ്മ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രിജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആദിഷ്, നഴ്സുമാരായ അശ്വതി, അനഘ, ഫാർമസിസ്റ്റ് സിമില നിസാർ, ആശാ പ്രവർത്തക ബിന്ദു നന്ദനൻ എന്നിവർ നേതൃത്വം നൽകി.ആശാ പ്രവർത്തകരുടെയും എസ്ടി. പ്രമോട്ടർ സൗമ്യയുടെയും നേതൃത്വത്തിൽ ഉന്നത പ്രദേശങ്ങളിലെ താമസക്കാരെ ക്യാമ്പിൽ പങ്കെടുപ്പിച്ചു. ക്യാമ്പിൽ നിരവധി പേർക്ക് ആരോഗ്യപരിശോധനയും ആവശ്യമായ മരുന്ന് വിതരണവും നടത്തി.