x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​ത്രി​മ അ​വ​യ​വ​ങ്ങ​ൾ ല​ഭി​ച്ച പ​ത്തുപേ​ർ​ക്കു പു​തു​ജീ​വി​തം

വെബ്ഡസ്ക്
Published: November 13, 2026 07:31 AM IST | Updated: November 13, 2026 07:31 AM IST

ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന കൃ​ത്രി​മ അ​വ​യ​വ​ങ്ങ​ളു​ടെ വി​ത​ര​ണം ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: ശാ​രീ​രി​ക പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ച് സ്വ​ത​ന്ത്ര​മാ​യി ജീ​വി​ക്കാ​ൻ പ​ത്ത് പേ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ വി​ഭാ​ഗം.

കെ​എ​സ്ബി മി​ൽ ക​ൺ​ട്രോ​ൾ​സ് ലി​മി​റ്റ​ഡി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് എ​ൻ​ഡോ​ലൈ​റ്റ് ഇ​ന്ത്യ ലി​മി​റ്റ​ഡ് നി​ർ​മി​ച്ച അ​ത്യാ​ധു​നി​ക കൃ​ത്രി​മ അ​വ​യ​വ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. കൃ​ത്രി​മ അ​വ​യ​വ​ങ്ങ​ൾ ഘ​ടി​പ്പി​ച്ച​തി​നു​ശേ​ഷം പ​ത്ത് പേ​ർ​ക്കും ന​ട​ക്കാ​ൻ സാ​ധി​ച്ച​ത് ച​ട​ങ്ങി​ലെ ആ​ഹ്ലാ​ദ​ക​ര​മാ​യ നി​മി​ഷ​മാ​യി.
വി​ത​ര​ണ​ച്ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ ശി​ഖാ സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​നി​ൽ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ലി​ജോ കൊ​ള്ള​ന്നൂ​ർ, കെ​എ​സ്ബി മി​ൽ ക​ൺ​ട്രോ​ൾ​സ് ലി​മി​റ്റ​ഡ് എം​ഡി മ​ഹേ​ഷ്, ഡോ. ​ര​വി, എ​ൻ​ഡോ​ലൈ​റ്റ് ഇ​ന്ത്യ ലി​മി​റ്റ​ഡ് പ്ര​തി​നി​ധി സെ​ൽ​വ​കു​മാ​ർ, വ​കു​പ്പ് മേ​ധാ​വി ഡോ. ​ടി.​ജി. ഷി​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Artificial Limbs nattuvishesham local news

Recent News

Corehub Up