പന്നിയോട്ടുമൂല വയലിൽ നടന്ന ഞാറിടീൽ ഉത്സവത്തിൽനിന്ന്.
ശ്രീകണ്ഠപുരം: എട്ടുവർഷത്തോളം തരിശായി കിടന്ന ഏഴ് ഏക്കറോളം ഭൂമിയെ നെൽവയലാക്കി മാറ്റി കാർഷിക മുന്നേറ്റത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച് കോട്ടൂർ പന്നിയോട്ടുമൂല. ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ 22-ാം വാർഡിൽ പതിനെട്ട് ഭൂവുടമകളുടെ ഉടമസ്ഥതയിലുള്ള ഏഴ് ഏക്ക റോളം വരുന്ന പ്രദേശത്താണ് 40 അംഗങ്ങളുടെ കൂട്ടായ്മയിലൂടെ വീണ്ടും നെൽകൃഷിയുടെ പച്ചപ്പിലേക്ക് തിരിച്ചെത്തിയത്. വാർഡ് കൗൺസിലർ ടി.കെ. രത്നകുമാർ മുൻകൈയെടുത്താണ് തരിശുഭൂമി കൃഷിയിടമാക്കി മാറ്റിയത്.
കേരളപ്പിറവി ദിനമായ രാവിലെ ഒന്പതിന് പന്നിയോട്ടുമൂല വയലിൽ നടന്ന ഞാറിടീൽ ഉത്സവം കൃഷിവകുപ്പ് തിരുവനന്തപുരം അഡീഷണൽ ഡയറക്ടർ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വലിയ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങ് നാടിന്റെ കാർഷിക പൈതൃകത്തോടുള്ള സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും വിളംബരമായി.
ചടങ്ങിൽ ഇ.കെ. പദ്മനാഭൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ടി.കെ. രത്നകുമാർ, കൃഷി അസിസ്റ്റന്റ് ഓഫിസർ ഹരീന്ദ്രനാഥൻ, വി. ഉണ്ണികൃഷ്ണൻ, പി. മാധവൻ, പ്രദേശത്തെ കുട്ടിക്കർഷ കനായ സ്റ്റീവോ സോണി എന്നിവർ പ്രസംഗിച്ചു.
Tags :